The Gangster, the Cop, the Devil
ദ ഗ്യാങ്‌സ്റ്റർ, ദ കോപ്, ദ ഡെവിൾ (2019)

എംസോൺ റിലീസ് – 1307

Download

103276 Downloads

IMDb

7/10

Movie

N/A

ചിത്രത്തിന്റെ പേര് പോലെ തന്നെ ഇത്‌ പ്രധാനമായും മൂന്ന് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള കഥയാണ്, ഒരു ഗ്യാങ്സ്റ്ററും, പോലീസുകാരനും, സൈക്കോ കില്ലറുമാണ് ആ മൂന്ന് പേർ. ചിത്രത്തിൽ ഗ്യാങ്സ്റ്ററായി വേഷമിട്ടിരിക്കുന്നത് കൊറിയൻ ഇൻഡസ്ട്രിയിൽ മുൻനിര താരങ്ങളിൽ ഒരാളായ മാ ഡോങ്- സൂക്ക് ആണ്. പോലീസ് വേഷത്തിലെത്തുന്നത് കിം മു-ഇയോൾ ആണ്‌.

ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ വാഹനമോടിക്കുന്ന തന്റെ ഇരയെ പുറകിൽ നിന്നിടിച്ച്, അപ്രതീക്ഷിതമായി കൊല്ലുന്ന ഒരു സീരിയൽ കില്ലറാണ് നമ്മുടെ കഥയിലെ ഡെവിൾ. അങ്ങനെ തന്റെ ഇര പിടിത്തത്തിനിടയിൽ സീരിയൽ കില്ലർ അടുത്ത ഇരയായി തിരഞ്ഞെടുത്തത് നമ്മുടെ ഗാങ്സ്റ്ററിനെയായിരിന്നു, അത്‌ പരാജയപ്പെട്ടെന്ന് മാത്രമല്ല, അതവരുടെ രണ്ടു പേരുടെയും ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായി മാറുന്നു.