The Handmaiden
ദി ഹാൻഡ്മെയ്ഡൻ (2016)

എംസോൺ റിലീസ് – 510

Download

18068 Downloads

IMDb

8.1/10

Movie

N/A

1930 കളിലെ ജപ്പാൻ അധീനതയിലുള്ള കൊറിയയുടെ പശ്ച്ചാത്തലത്തിൽ പാർക്ക് – ചാൻ വൂക്ക് ഒരുക്കിയ കൊറിയൻ ഇറോട്ടിക്ക് സൈക്കളോജിക്കൽ ത്രില്ലർ ചലച്ചിത്രം. 2016 ൽ റിലീസ് ആയ ഈ ചിത്രത്തിന് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു.

ഒരു ജാപ്പനീസ് പ്രഭുകുടുംബത്തിലെ യുവതിയും അനാഥയുമായ ഇസൂമി ഹിദേക്കോ ഒട്ടേറെ സ്വത്തിന്റെ അവകാശിയാണ്. ഹിദേക്കോയുടെ അമ്മയുടെ സഹോദരീ ഭർത്താവായ കൊറിയക്കാരൻ കൊസൂക്കി,
അധിനിവേശ ജാപ്പനീസ് സർക്കാർ അധികാരികളെ പ്രീണിപ്പിച്ച് സൗഭാഗ്യങ്ങൾ സ്വന്തമാക്കിയ തികഞ്ഞ ജപ്പാൻ അനുകൂലിയാണ്. അയാളുടെ എസ്റേററ്റ് ബംഗ്ലാവിൽ തടവറയിലെന്നോണം കഴിയുകയാണ് ഹിദേക്കോ. അവളെ വിവാഹം ചെയ്ത് അവളുടെ സ്വത്തുക്കൾക്ക് അവകാശിയാകുകയാണ് അയാളുടെ ലക്ഷ്യം. ഇതേ സമയം ഇതേ ലക്ഷ്യമുള്ള മറ്റൊരാളുടെ പ്രേരണയാൽ അവിടേക്ക് ഒക്ജു എന്ന കള്ളപ്പേരിൽ സൂക്കി എന്ന യുവതി ഹിദേക്കോയുടെ തോഴിയായി നിയോഗിക്കപ്പെടുന്നു. പിന്നീട് ഓരോ കഥാപാത്രങ്ങളെയും ചുറ്റിപറ്റിയുള്ള നിഗൂഡതകളിലേക്ക് സാവധാനം നീങ്ങുകയാണ് ചിത്രം.

2016 ലെ മികച്ച ചിത്രങ്ങളുടെ ഒട്ടേറെ ലിസ്റ്റുകളിൽ ഹാന്റ്മെയ്ഡൻ ഉൾപ്പെട്ടിട്ടുണ്ട്. കിം മിൻ-ഹീ, കിം ടേയ്-റി, ഹാ ജങ്ങ്- വൂ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.