The Killer: A Girl Who Deserves to Die
ദി കില്ലർ: എ ഗേൾ ഹു ഡിസേർവ്സ് ടു ഡൈ (2022)

എംസോൺ റിലീസ് – 3105

Download

20368 Downloads

IMDb

6.6/10

Movie

N/A

ചോയ് ജേ-ഹൂൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ദികില്ലർ : എ ഗേൾ ഹൂ ഡിസേർവ്സ് ടു ഡൈ‘.

ഒരിക്കൽ കോൺട്രാക്ട് കില്ലർ ആയിരുന്ന ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്ന നായകന് കുറച്ച് നാളത്തേയ്ക്ക് ഭാര്യയുടെ ഉറ്റ സുഹൃത്തിന്റെ മകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്നു. ഒരു ലോക്കൽ ഗ്യാങിന്റെ ഭീഷണിയിൽ നിന്നും അവളെ രക്ഷിക്കുന്ന നായകന് പിന്നീട് പല പ്രതിസന്ധികളും നേരിടേണ്ടി വരുന്നു. അത് നായകനെ തന്റെ പഴയകാല ജീവിതത്തിലേക്ക് തിരിച്ചുപോകുവാൻ നിർബന്ധിതനാക്കുന്നു. ഗൺ ഫൈറ്റ്‌ കൊണ്ട് സമ്പന്നമായ സിനിമ ആക്ഷൻ ത്രില്ലർ മൂവി പ്രേമികൾക്ക് ഒരു തവണയെല്ലാം ആസ്വദിച്ച് കാണാവുന്നതാണ്. അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സും സിനിമയിലുണ്ട്.