The Neighbors
ദി നെയ്ബേഴ്സ് (2012)

എംസോൺ റിലീസ് – 1823

ഭാഷ: കൊറിയൻ
സംവിധാനം: Hwi Kim
പരിഭാഷ: നിബിൻ ജിൻസി സാവിയ
ജോണർ: ഡ്രാമ, ത്രില്ലർ
Download

10381 Downloads

IMDb

6.5/10

Movie

N/A

കൊറിയൻ വെബ്ടൂണിസ്റ്റ് കാങ് ഫുള്ളിന്റെ തൂലികയിൽ 2008ൽ പുറത്തിറങ്ങിയ, ഇതേ പേരിൽ തന്നെയുള്ള വെബ് ഗ്രാഫിക്സ് നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഫിലിം ആണ് ‘ The Neighbors’.

പത്ത് ദിവസങ്ങളുടെ ഇടവേളയിൽ കൊലപാതകങ്ങൾ ചെയ്ത് ഡെഡ് ബോഡി വെട്ടിനുറുക്കി സ്യൂട്ട്കേസിൽ ഉപേക്ഷിക്കുന്ന പതിവ് കൊറിയൻ സീരിയൽ കില്ലർ ഒന്ന്, കില്ലറുടെ അവസാന ഇരയായ പെൺകുട്ടി, മകളെ നഷ്ട്ടപ്പെട്ടത് താൻ കാരണമാണെന്ന കുറ്റബോധത്തിൽ കഴിയുന്ന അവളുടെ രണ്ടാനമ്മ, കൊല്ലപ്പെട്ട പെൺകുട്ടിയോട് സാമ്യമുള്ള മറ്റൊരു പെൺകുട്ടി, അവളുടെ അമ്മ, സ്വന്തം കുടുംബക്കാരോട് പോലും കരുണ കാണിക്കാത്ത, വളരെ പരുക്കനായ ഒരു പലിശക്കാരൻ, കൊലയാളിക്ക് സ്യൂട്ട്കേസ് വിൽക്കുന്ന കടക്കാരൻ, കൊലയാളിയെ സംശയമുള്ള പിസ ഡെലിവറി ബോയ്, കൊലയാളിയെ തിരിച്ചറിഞ്ഞിട്ടും ചില പ്രതേക കാരണങ്ങളാൽ അത് മൂടിവയ്ക്കാൻ ശ്രമിക്കുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി…എന്നിങ്ങനെ വൺഡയറക്ഷണലല്ലാത്ത ഒമ്പതോളം പ്രധാന കഥാപാത്രങ്ങളും അവരെയെല്ലാം കണക്ട് ചെയ്യുന്ന ഒരു അപ്പാർട്ട്മെന്റും ഉൾപ്പെടുന്ന, ഒരു ഡാർക്ക്‌ ത്രില്ലർ മൂഡിലാണ് ചിത്രം കഥ പറയുന്നത്.

പതിവ് ക്രൈം ത്രില്ലർ മൂഡിൽ തുടങ്ങുന്നതെങ്കിലും പിന്നീട് ഒന്നിലധികം തവണ റൂട്ട് മാറി മാറി ചിലറ പാരനോർമൽ എലമെന്റ്സും,കഥാപാത്രങ്ങൾ തമ്മിലുള്ള ഇമോഷൻസും ഒക്കെ ഉൾപ്പെടുത്തി നീങ്ങുന്ന കഥ ഒരു ടിപ്പിക്കൽ കൊറിയൻ മെലോഡ്രാമ എന്ന നിലയ്ക്കാണ് അവസാനിക്കുന്നത്.. അത് കൊണ്ട് തന്നെ, അമിതപ്രതീക്ഷയോടെ സമീപിക്കുന്നവർക്ക് ചിത്രം നിരാശയായിരിക്കും സമ്മാനിക്കുക

 Ma Dong-Seok അഥവാ Don Lee എന്ന പ്രിയനടന് മികച്ച സഹനടനുള്ള ഒന്നിലധികം പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത പ്രസ്‌തുത ചിത്രം അദ്ദേഹത്തിന്റെ മൂവീസ് മാത്രം തിരഞ്ഞുപിടിച്ചു കാണുന്ന ആരാധകർക്ക് ഒരു തവണ കണ്ട് തീർക്കാവുന്നതാണ്.