The Odd Family: Zombie on Sale
ദി ഓഡ്ഡ് ഫാമിലി: സോംബി ഓൺ സെയിൽ (2019)

എംസോൺ റിലീസ് – 1467

ഭാഷ: കൊറിയൻ
സംവിധാനം: Lee Min-jae
പരിഭാഷ: മുഹമ്മദ്‌ റാസിഫ്
ജോണർ: കോമഡി, ഹൊറർ
Download

7737 Downloads

IMDb

6.6/10

Movie

N/A

പുങ്സാൻ പട്ടണം, അവിടെ ചെറിയൊരു ഗ്യാസ് സ്റ്റേഷൻ നടത്തി വരികയാണ് പാർക്ക്‌ ജുൻ- ഗുൽ. അതിനോട് ചേർന്നുള്ള വീട്ടിൽ തന്നെയാണ് അയാൾ കുടുംബത്തോടൊപ്പം താമസിക്കുന്നതും. അനധികൃതമായി മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തി വരുന്ന ഒരു മരുന്ന് കമ്പനിയിൽ നിന്നും രക്ഷപ്പെട്ടെത്തുന്ന ഒരു സോംബി, പാർക്ക് ജുൻ -ഗുലിന്റെ ഗ്യാസ് സ്റ്റേഷനിൽ എത്തിപ്പെടുന്നു. പാർക്ക് ജുൻ-ഗുലിന്റെ അച്ഛന് സോംബിയിൽ നിന്ന് കടിയേൽക്കുകയും കൂടി ചെയ്യുന്നതോടെ പുങ്സാനിൽ കാര്യങ്ങൾ ആകെ മാറി മറിയുകയാണ്.