എം-സോണ്‍ റിലീസ് – 1647
ഭാഷ | കൊറിയൻ |
സംവിധാനം | Kim Kwang-tae |
പരിഭാഷ | സുനില്‍ നടയ്ക്കല്‍, ലിജോ ജോളി |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
ഹാംലിൻ നഗരത്തിലെ കുഴലൂത്തുകാരന്റെ കഥ ഗ്രിം ബ്രോതേർസ് ഫെയറി ടെയിലിന്റേത് പോലുള്ളൊരു പശ്ചാത്തലത്തിൽ ഒരു അച്ഛൻ മകൻ സ്നേഹബന്ധത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും. അതാണ് The Piper എന്ന കൊറിയൻ ചിത്രം. ഫാന്റസിയും ഹൊററും അല്പം നൊമ്പരവും ചേർന്നൊരു പ്രതികാരകഥ.
ചികിത്സക്കായി സോളിലേക്കുള്ള യാത്രക്കിടെ ഒരു അച്ഛനും മകനും ഒരു ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ആ ഗ്രാമം മൊത്തം എലികളെ കൊണ്ട് പൊറുതിമുട്ടി നിൽക്കുകയാണ്. എലികളെ മൊത്തം നശിപ്പിച്ചാൽ വലിയൊരു തുക പാരിതോഷികമായി അയാൾക്ക് നൽകാമെന്ന് ഗ്രാമത്തലവൻ പറയുന്നതോടെ തന്റെ മകന്റെ ചികിത്സക്കുള്ള പണം കണ്ടെത്താനായി അയാൾ എലികളെ നശിപ്പിക്കാനിറങ്ങുന്നു. തന്റെ കുഴൽ വിളിയിയിലൂടെ എലികളെ മൊത്തം അയാൾ ഗുഹായിലടക്കുന്നു. പക്ഷെ പിന്നീടങ്ങോട്ട് ഗ്രാമം മൊത്തം അയാളോട് ചെയ്തത് അയാൾ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു. അതോടെ അവിടെയൊരു പ്രതികാരവും പിറവികൊള്ളുന്നു. ആദ്യം കുറച്ച് തമാശകളും സംഭവങ്ങളുമൊക്കെയായി പോകുന്ന സിനിമ ഏകദേശം പകുതിയോടടുക്കുമ്പോൾ മുതൽ ഗൗരവം നിറഞ്ഞതായി മാറുന്നുണ്ട് ചെറുപ്പത്തിൽ നമ്മൾ വായിച്ച നാടോടികഥ കൊറിയൻ ശൈലിയിൽ ഒരു മികച്ച സിനിമാ അനുഭവം സമ്മാനിക്കുന്നു.