The Roundup: No Way Out
ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023)

എംസോൺ റിലീസ് – 3223

Download

61050 Downloads

IMDb

6.6/10

Movie

N/A

ദി ഔട്ട്‍ലോസ് (2017)”, “ദ റൗണ്ടപ്പ് (2022)“ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2023 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: നോ വേ ഔട്ട്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ ചിത്രങ്ങളിലേത് ഡോൺ ലീ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.

ചോങ്ദാമിൽ നടക്കുന്ന ഒരു അപകടമരണത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കെട്ടിടത്തിന് മുകളിൽ നിന്നും ഒരു യുവതി വീണ് മരിക്കുകയും, ഇത് അന്വേഷിക്കാൻ വരുന്ന മാ സോക് ദോ(ഡോൺ ലീ), ഈ സ്ത്രീയുടെ മരണം ഒരു കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ബോഡിയിൽ നിന്നും അതിമാരകമായ മയക്കുമരുന്നായ ഹൈപ്പറിൻ്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് മാ സോക് ദോ ഇതിൻ്റെ പിന്നാമ്പുറം അന്വേഷിച്ചിറങ്ങുകയാണ്. മുൻചിത്രങ്ങളിലേത് പോലെ ആക്ഷനും കോമഡിക്കും തുല്യപ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.

ആദ്യ രണ്ട് ഭാഗങ്ങളിലെന്ന പോലെ, കിടിലൻ ആക്ഷൻ സീനുകളും, വയലൻസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് മൂന്നാം ഭാഗവും. ഡോൺ ലീയുടെ കോമഡി ടൈമിംഗും, മാസ് ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കും. മികച്ച നിരൂപകപ്രശംസ അങ്ങോളമിങ്ങോളം പിടിച്ച് പറ്റിയ ചിത്രം, ആദ്യ രണ്ട് ഭാഗങ്ങളോട് ചേർത്ത് വെക്കാവുന്ന ഒന്ന് തന്നെയാണ്.