The Secret Reunion
ദി സീക്രട്ട് റീയൂണിയൻ (2010)
എംസോൺ റിലീസ് – 2434
നോർത്ത് കൊറിയയിൽ നിന്നും സൗത്തിലേക്ക് കടന്ന വിമതരെ വധിക്കുക എന്ന ദൗത്യവുമായി, സൗത്ത് കൊറിയയിലേക്ക് എത്തുന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ‘നിഴൽ’.ഈ ദൗത്യവുമായി അയാളോടൊപ്പം എത്തുന്നവരിൽ ഒരാളാണ് സിനിമയിലെ പ്രധാന കഥാപാത്രം. നിഴലിന്റെ പല പ്രവർത്തികളോടും വ്യക്തിപരമായി യോജിക്കാൻ കഴിയാത്ത ജി -വോണിനെ നോർത്ത് കൊറിയ ചതിയനായി പ്രഖ്യാപിക്കുന്നു.എന്നാൽ ഇതേസമയം നോർത്തിൽ നിന്നും വന്നവരെ പിടിക്കാൻ ചുമതലയുള്ള ഏജന്റ് മിസ്റ്റർ. ലീ ഒരിക്കൽ അതിന് ശ്രമിച്ച് ജോലി തന്നെ അപകടത്തിലാക്കി. എന്നാൽ ലീ നിഴലിനെ പിടിക്കാനും അവന്റെ നീക്കങ്ങൾ അറിയാനും ജി -വോണിനെ തന്റെ ജോലിയിലെ പുതിയ കൂട്ടാളിയാക്കി നിയമിക്കുന്നു.ആക്ഷൻ രംഗങ്ങൾ മാത്രമല്ല രണ്ട് നാട്ടിൽ നിന്നുള്ള രണ്ട് വ്യക്തികൾക്കിടയിലുണ്ടാവുന്ന സൗഹൃതവും ആത്മബന്ധവുമൊക്ക നന്നായി പറഞ്ഞു പോയിരിക്കുന്ന ചിത്രമാണ് സീക്രട്ട് റീയൂണിയൻ.