The Thieves
ദി തീവ്സ് (2012)

എംസോൺ റിലീസ് – 1912

ഭാഷ: കൊറിയൻ
സംവിധാനം: Dong-hoon Choi
പരിഭാഷ: തൗഫീക്ക് എ
ജോണർ: ആക്ഷൻ, കോമഡി, ക്രൈം
പരിഭാഷ

28422 ♡

IMDb

6.8/10

Movie

N/A

2012-ല്‍‌ ചോയ് ഡോങ് ഹൂന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറിയയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാണ് ‘ദി തീവ്സ്.’
കൊറിയയിൽ വെച്ചുള്ള തങ്ങളുടെ അവസാന മോഷണത്തിന് ശേഷം അടുത്ത മോഷണത്തിനായി മക്കാവുവിലേക്ക്‌ പോകുകയാണ് പൊപ്പായിയും നാലംഗ സംഘവും. പക്ഷേ, അടുത്ത മോഷണം പണ്ട് തങ്ങളെ പറ്റിച്ചു 68 കിലോ സ്വർണവുമായി കടന്നു കളഞ്ഞ മാകാവു പാർകിനൊപ്പമാണ്. ഒരു കാസിനോയിൽ ഉള്ള “ടിയർ ഓഫ് സൺ” എന്ന ഡയമണ്ട് മോഷ്ടിക്കാൻ ആണ് മകാവു പാർക് അവരെ കൂടാതെ കുറച്ച് ചൈനാക്കാരെ കൂടെ ക്ഷണിക്കുന്നത്. എന്നൽ എല്ലാവർക്കും ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ ആ ഡയമണ്ട് സ്വന്തമാക്കുക. ആർക്കും ആരെയും വിശ്വാസമില്ല.ആർക്കായിരിക്കും അവസാനം അത് കിട്ടുക?
ആക്ഷന് ഒപ്പം കോമഡിയും കുറച്ച് കിണ്ണം കാച്ചിയ ട്വിസ്റ്റും ഉള്ള സിനിമയാണ് ദ തീവ്സ്.