The Tiger: An Old Hunter's Tale
ദി ടൈഗര്‍: ആന്‍ ഓള്‍ഡ്‌ ഹണ്ടേഴ്സ് ടേല്‍ (2015)

എംസോൺ റിലീസ് – 385

ഭാഷ: കൊറിയൻ
സംവിധാനം: Park Hoon-jung
പരിഭാഷ: ഷഹൻഷാ സി
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
Download

12542 Downloads

IMDb

7.2/10

Movie

N/A

ഏറ്റവും മികച്ച നടന്മാരിലൊരാളായ കൊറിയൻ സൂപ്പർതാരം മിന്‍-സിക്ക് ചോയ് തകർത്തഭിനയിച്ച 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി ടൈഗര്‍: ആന്‍ ഓള്‍ഡ്‌ ഹണ്ടേഴ്സ് ടേല്‍.സ്‌നേഹം, രോഷം, പക അനാഥത്വം എല്ലാം മനുഷ്യനും മൃഗത്തിനും തുല്യമാണ്. ആ തുല്യതയിൽനിന്നുമാണ് ഈ സിനിമ ഉടലെടുക്കുന്നത്. ആ തുല്യതയിൽനിന്നുമാണ് ഈ സിനിമ അവസാനിക്കുന്നതും. ഇരയും വേട്ടക്കാരനും ഒരേമനസ്സാവുന്ന അപൂർവ്വത. ഞാൻ തന്നെയാണ് നീയെന്ന് ഇരയോട് വേട്ടക്കാരന് പറയേണ്ടിവരുന്ന അവസ്ഥ ഇരയാര് വേട്ടക്കാരനാരെന്ന തിരിച്ചറിയാനാവാതെ ഉഴറേണ്ടി വരുന്ന അനശ്വിതത്വം. മകന്‍റെ അടുത്തിരുന്നുള്ള അച്ഛന്‍റെ സീനിന്‍റെ തൊട്ടടുത്തസീൻ അതേ അവസ്ഥയിലുള്ള കടുവയുടേതാണ്. അത്തരത്തിൽ മനുഷ്യനെയും കടുവയെയും മാറിമാറികാണിച്ചുകൊണ്ട് ആരാണ് വില്ലൻ ആരാണ് നായകൻ എന്ന് തിരിച്ചറിയാനാവാത്തൊരവസ്ഥ പ്രേക്ഷകനിൽ സംവിധായകൻ അടിച്ചേൽപ്പിക്കുന്നു. സ്വന്തം കൈപ്പിഴമൂലം ഭാര്യയുടെ ജീവൻ പൊലിഞ്ഞ വൃദ്ധനായ വേട്ടക്കാരന്‍റെ വേഷമാണ് മിന്‍-സിക്ക് ചോയുടേത്. ഭാര്യയുടെ മരണത്തോടു കൂടി ആയുധം താഴെ വയ്ക്കുന്ന വേട്ടക്കാരന് അവസാനം ഒരിക്കൽ കൂടി തോക്ക് കൈയ്യിലെടുക്കേണ്ടി വരുന്നു, അതാവട്ടെ ഇരയുടെ ആഗ്രഹപ്രകാരവും! കൊറിയയിലെ ജാപ്പനീസ് അധിനിവേശ കാലത്തു (1925) നടക്കുന്ന ഈ കഥ മികച്ച ഒരു ദൃശ്യ വിരുന്നാണ്.ജിരിസാൻ മലനിരകളിലെ അവസാന കടുവയെ തേടി ജാപ്പനീസ് പട്ടാളവും കൊറിയൻ വേട്ടക്കാരും ചേർന്ന് നടത്തുന്ന പരാക്രമങ്ങളിൽ മൗണ്ടൻ ലോർഡ് (പര്‍വത ദേവന്‍) എന്നു വിളിക്കുന്ന കടുവ നമ്മളെ അമ്പരപ്പിക്കും.വേട്ടയാടുന്നവനും വേട്ടയാടപ്പെടുന്നവനും ഒരു അലിഖിത നിയമം ഉണ്ടെന്നു അവസാനം നമുക്ക് വ്യക്തമാകും. മികവുറ്റ വിഷ്വൽ ഇഫക്റ്റുകൾ ചിത്രത്തെ മികച്ച ആസ്വാദന തലത്തിലേക്ക് എത്തിക്കുന്നു