The Villagers
ദി വില്ലേജേഴ്സ് (2018)

എംസോൺ റിലീസ് – 1683

Subtitle

27448 Downloads

IMDb

6.1/10

Movie

N/A

പുതിയൊരു സ്ഥലത്തെ സ്കൂളിലേക്ക് ജിം ടീച്ചർ ആയി വന്നതാണ് നായകൻ  യൂക് കിം ചുൾ,
എന്നാൽ ആകസ്മികമായി അദ്ദേഹത്തിന് താൻ വരുന്നതിന് മുൻപ് തന്നെ അവിടെ നിന്നും കാണാതായ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലെ കാരണം അന്വേഷിച്ചു ഇറങ്ങേണ്ടി വരുന്നതും തുടർന്ന് വരുന്ന  സംഭവവികാസങ്ങളിലൂടെയും ആണ് ചിത്രം വികസിക്കുന്നത്.
കാര്യമായ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും,Don Lee ആരാധകർക്ക് ആഘോഷിക്കാൻ ഉള്ളത് ഒക്കെ ചിത്രത്തിൽ ഉണ്ട്, പ്രതേകിച്ച്, ബോക്സിങ് ടെക്‌നിക്‌സ് ഒക്കെ  ഉൾപ്പെടുന്ന  ബോക്സിങ്ങിൽ മുൻ ഏഷ്യൻ ചാമ്പ്യൻ കൂടിയായ നായകന്റെ ആക്ഷൻ സീക്വൻസും, ഏതൊരു കൊറിയൻ ത്രില്ലർ പോലെയും അവസാനത്തോടടുക്കുമ്പോൾ തുടർച്ചയായി കിട്ടുന്ന ട്വിസ്റ്റുകളും ഒക്കെ ചിത്രത്തെ കൂടുതൽ ത്രില്ലിംഗ് ആക്കുന്നുണ്ട്.