The Wailing
ദി വെയിലിംഗ് (2016)

എംസോൺ റിലീസ് – 415

Download

27367 Downloads

IMDb

7.4/10

സമാധാനപൂര്‍ണമായ ഒരു ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡതകള്‍ ഓരോ രക്ത തുള്ളിയിലും അലിഞ്ഞു ചേര്‍ന്ന കൊലപാതകങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കുന്നു. പ്രത്യേക തരം ഉന്മാദാവസ്ഥയില്‍ നടക്കപ്പെടുന്ന കൊലപാതകങ്ങള്‍. ആ മരണങ്ങള്‍ക്കെല്ലാം പൊതുവായ ഒരു സ്വഭാവം അതായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ജോംഗ് കൂ ആ പദവിയിലുള്ള ഒരാള്‍ക്ക്‌ വേണ്ട സാമര്‍ത്ഥ്യമു ള്ള ആളല്ലായിരുന്നു. എന്നാല്‍ അപകടം തന്‍റെ കുടുംബത്തിലേക്കും തന്‍റെ കരങ്ങള്‍ നീട്ടുന്നു എന്ന് മനസ്സിലാക്കുമ്പോളാണ് കേസ് അന്വേഷണത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. പിന്നീട് നടക്കുന്നതെല്ലാം ഒരു കെട്ടുക്കഥയായി തോന്നി തുടങ്ങുന്നു. പുതുതായി ആ ഗ്രാമത്തിന്‍റെ അടുത്തുള്ള വനത്തില്‍ താമസിക്കാന്‍ തുടങ്ങിയ ജാപ്പനീസ് വൃദ്ധന്‍, തന്‍റെ ആഭിചാര കര്‍മങ്ങളിലൂടെ ആ ഗ്രാമത്തെ നശിപ്പിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് അഭ്യൂഹം പടരുന്നു. ജോംഗ് കൂ അയാളെ കാണാനായി യാത്ര തിരിക്കുന്നു. ഒരു ശരാശരി പോലീസ് ഉദ്യോഗസ്ഥന് ചെയ്യാവുന്നതിലുമപ്പുറം സങ്കീര്‍ണമായിരുന്നു അവിടെ നടക്കുന്ന സംഭവങ്ങള്‍. ആഭിചാര ക്രിയകളിലൂടെ അപകടകരമായ സാഹചര്യങ്ങളിലൂടെ ആ ഗ്രാമം സഞ്ചരിക്കുമ്പോള്‍ വിധി അവര്‍ക്കായി നീക്കി വെച്ചിരിക്കുന്നത് എന്താണെന്നാണ് ചിത്രം അവതരിപ്പിക്കുന്നത്‌.