എം-സോണ്‍ റിലീസ് – 884
ഭാഷ | കൊറിയൻ |
സംവിധാനം | Jeong-hyang Lee |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ഡ്രാമ |
സാങ്ങ് വുവിന്റെയും അവന്റെ അമ്മയുടെയും ഒരു യാത്രക്കിടയിലാണ് സിനിമ തുടങ്ങുന്നത്. വികൃതിയായ സാങ് വുവിനെ ഗ്രാമത്തിലെ അവന്റെ അമ്മുമ്മയുടെ അടുക്കൽ കൊണ്ടുചെന്നാക്കി അവന്റെ അമ്മ സിറ്റിയിലേക്കി പോകുന്ന. നഗരത്തിന്റെ ശീലങ്ങളുള്ള സാങ് വുവും ഗ്രാമത്തിൽ കൃഷിചെയ്ത് ജീവിക്കുന്ന അമ്മൂമ്മയും തമ്മിലുള്ള ജീവിതം അത്ര സുഖകരമാകുന്നില്ല. കോളയും കളിപ്പാട്ടങ്ങളുമായാണ് അവന്റ നടപ്പ് അവനെ സംബന്ധിച്ച് അമ്മൂമ്മ വൃത്തിയില്ലാത്ത സ്ത്രി മാത്രമാണ് സംസാരിക്കാത്ത അമ്മൂമ്മയും അവരുടെ കുറവുകളുടെ പേരിൽ പരിഹസിക്കുന്ന സാങ് വുവും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നു അവർ തമ്മിലുളള അതിമനോഹരമായ ബന്ധം ഇവിടെ ആരംഭിക്കുന്നു.
കുനിഞ്ഞ് വടിക്കുത്തിപിടിച്ച് നടന്ന നീങ്ങുന്ന അമ്മൂമ്മയും അത് ബസ്സിലെ പിറകിലെ ഗ്ലാസ്സിലൂടെ നോക്കുന്ന സാങ് വുവും നാം സിനിമാ സ്ക്രീനുകളിൽ കണ്ടുമടുത്ത കഥാപാത്രങ്ങളാകാതെ മനസ്സിലേക്ക് കയറികൂടുന്നുണ്ട്. സംഭാഷണങ്ങളുടെ കുറവിനെ അഭിനേതാക്കളുടെ തികഞ്ഞ കയ്യടക്കത്തോടെയുള്ള പ്രകടനം കൊണ്ട് മറികടക്കുന്നുണ്ട് സിനിമ. മനോഹരമായ പശ്ചാത്തല സംഗീതവും കൊറിയൻ ഗ്രാമത്തെ തൻമയത്വത്തോടെ പകർത്തിയ ഛായാഗ്രഹണവും കയ്യടിയർഹിക്കുന്നുണ്ട്. ഒരു പോപ്പ്കോണിനോ സോഫ്റ്റ് ഡ്രിങ്ക്സിനോടൊപ്പമോ സിനിമയെ സമീപിക്കുന്നവർക്കുള്ളതല്ല ഈ സിനിമ എന്ന് തീർച്ചയായും പറഞ്ഞുവെക്കാം.
കുറച്ചു കഥാപാത്രങ്ങളിലൂടെ വലിയൊരു ചിന്തയെ മുന്നിൽ വെക്കുന്നുണ്ട് സിനിമ.
- ശബരി ബാലകൃഷ്ണൻ