The Witch: Part 2. The Other One
ദി വിച്ച്: പാർട്ട് 2. ദി അദർ വൺ (2022)

എംസോൺ റിലീസ് – 3050

ഭാഷ: കൊറിയൻ
സംവിധാനം: Park Hoon-jung
പരിഭാഷ: തൗഫീക്ക് എ
ജോണർ: മിസ്റ്ററി
Download

38664 Downloads

IMDb

6.3/10

Movie

N/A

2018 ൽ പുറത്തിറങ്ങിയ, “ദി വിച്ച് : പാർട്ട് 1 സബ് വെർഷൻ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് “ദി വിച്ച് : പാർട്ട് 2 ദി അദർ വൺ“. പേര് സൂചിപ്പിക്കും പോലെ മറ്റൊരു വിച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി തന്നെ പോകുന്ന കഥാഗതിയിൽ, മുൻ നായികയായ കിം ഡാമിക്ക് ഒപ്പം എത്തുന്നത് ഷിൻ സി ആഹ് ആണ്. മുൻചിത്രത്തിലെന്ന പോലെ കോരിത്തരിപ്പിക്കുന്ന ആക്ഷനുകളും, മാസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം. വരാനിരിക്കുന്ന വലിയ എന്തിന്റെയോ തുടക്കം എന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം.

ജേജു ഐലൻഡിൽ താമസിക്കുന്ന ക്യൂങ്ഹീയുടെയും അനിയൻ്റെയും അടുത്തേക്ക് ലാബിൽ നിന്ന് രക്ഷപ്പെട്ട് അവൾ എത്തുന്നിടത്താണ് കഥയുടെ തുടക്കം. തന്റെ അച്ഛൻ്റെ സ്വത്ത് തട്ടിയെടുക്കാൻ നടക്കുന്ന യോങ് ദു എന്ന ക്രിമിനലിന്റെ ഭീഷണിയുള്ള ഈ കുടുംബത്തിലേക്ക് അവൾ എത്തുന്നതോടെ കാര്യങ്ങൾ മലക്കം മറിയുന്നു. അവളെ പിടിക്കാനായി ലാബ് ചീഫ് അയക്കുന്ന ചോ ഹ്യൂനും മറ്റ് ചിലരും കൂടി അവിടേക്ക് എത്തുന്നു. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. ആരായിരിക്കും അവളെ പിന്തുടർന്നു വന്നവർ? അവർക്കവളെ കീഴ്പ്പെടുത്താനാവുമോ? ശരിക്കും ആരാണ് ആ പെൺകുട്ടി?

ആദ്യ ഭാഗവുമായി നിരവധി കണക്ഷനുകളുള്ള കഥയിൽ ധാരാളം റഫറൻസുകൾ കടന്നു വരുന്നുണ്ട്. ആയതിനാൽ ആദ്യ ഭാഗം കണ്ടതിന് ശേഷം മാത്രം ഇത് കാണാൻ ശ്രമിക്കുക.