Train
ട്രെയിന്‍ (2020)

എംസോൺ റിലീസ് – 2112

Download

19746 Downloads

IMDb

7.8/10

Movie

N/A

കൊറിയൻ സിനിമ സീരിസുകളിൽ ഇന്നും പ്രേക്ഷകരെ കൗതുകമുണർത്തുന്ന കഥാതന്തുവാണ് പാരലൽ വേൾഡ് കൺസപ്റ്റ്. അതിൽ തന്നെ മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയും ആയാണ് ട്രെയിൻ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹിറ്റ് ദ ടോപ് എന്ന ടൈം ട്രാവലർ സീരിസിലൂടെ പരിചിതനായ യൂൺ ഷി യൂൺ ആണ് കഥയിലെ കേന്ദ്രകഥാപാത്രമായ സിയോ ഡു വോൺ ആയി വേഷമിടുന്നത്. നടി ക്യുങ്ങ് സൂ ജിൻ, ഹാൻ സിയോ ക്യുങ്ങ് ആയും വേഷമിടുന്നു. 12 വർഷങ്ങൾ മുൻപുള്ള ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് കഥയുടെ ഇതിവൃത്തം. ഒരു പ്രതിയെ പിടികൂടാനായി ഡിക്ടറ്റീവ് ഡു വോൺ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന മുക്യോങ്ങ് സ്റ്റേഷനിലേക്ക് എത്തുന്നു. എന്നാൽ അവിടെ അദ്ദേഹത്തെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. സ്റ്റേഷന്റെ പലഭാഗങ്ങളിലായും മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തുന്നു. ഇതൊരു തുടർ കൊലപാതകമാണെന്നുള്ള നിഗമനത്തിൽ പോലീസ് കേസ് അന്വേഷണം തുടരുന്നു. കേസന്വേഷണത്തിന് ഭാഗമായി ഒരു നനുത്ത മഴയുള്ള രാത്രിയിൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന ഡു വോൺ അടഞ്ഞു കിടക്കുന്ന ആ റെയിൽവേ സ്റ്റേഷനിൽ തനിക്കു നേരെ കുതിച്ചു വരുന്ന ഒരു ട്രെയിനാണ് കണ്ടത്. ആ ട്രെയിൻ എവിടെ നിന്നാണ് വരുന്നത്. ഡു വോൺ കണ്ടത് സത്യമോ മിഥ്യയോ? ആ ട്രെയിനും തുടർ കൊലപാതകങ്ങളും തമ്മിലുള്ള ബന്ധം എന്ത്? 12 വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകത്തിന്റെ യഥാർത്ഥ പ്രതിയാര്?

മികച്ച കാസ്റ്റിങ്ങും വ്യത്യസ്ഥമായ കഥാതന്തുവും ഉൾക്കൊള്ളുന്ന സീരീസിന്റെ ബാഗ്രൗണ്ട് സ്കോർ ആരാധകർക്കിടയിൽ വളരെ പ്രശസ്ഥമാണ്. ഓരോ എപ്പിസോഡുകൾ കഴിയും തോറും പ്രേക്ഷകനെ മുൾ മുനയിൽ നിർത്താൻ സിരീസിന് കഴിയുന്നുണ്ട്. അത്യാവശ്യം നല്ല ട്വിസ്റ്റും കാര്യങ്ങളുമായി പോകുന്ന സീരീസ് എല്ലാ വിധ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു ഉഗ്രൻ ക്രൈം ത്രില്ലർ സീരീസാണ് ട്രെയിൻ.