എം-സോണ്‍ റിലീസ് – 1626
ഭാഷ | കൊറിയൻ |
സംവിധാനം | So Yong Kim |
പരിഭാഷ | ശാമിൽ എ. ടി |
ജോണർ | ഡ്രാമ |
ജിൻ എന്ന ഒരു നിഷ്കളങ്കയായ ഒരു കുട്ടിയുടെ കഥയായാണ് സിനിമ തുടങ്ങുന്നത്. ഭർത്താവിനെ അന്വേഷിച്ചു പോവാൻ വേണ്ടി ജിന്നിനെയും അവളുടെ അനിയത്തി ബിന്നിനെയും അമ്മ അവരുടെ ആന്റിയുടെ അടുത്ത് കൊണ്ട് പോയി ഏപ്പിക്കുന്നു. ശേഷം കുട്ടികളുടെ കയ്യിൽ അമ്മ ഒരു പണപ്പെട്ടി കൊടുക്കുകയും ആന്റിയോട് നന്നായി പെരുമാറിയാൽ ആന്റി നിങ്ങൾക്ക് നാണയങ്ങൾ തരികയും അത് പണപ്പെട്ടിയിലിട്ട് പണപ്പെട്ടി നിറയുന്ന അന്ന് അമ്മ തിരിച്ചു വരികയും ചെയ്യും എന്ന് പറഞ്ഞുകൊണ്ട് അമ്മ യാത്രയാവുന്നു. പിന്നീട് ആ പണപ്പെട്ടി നിറക്കാൻ വേണ്ടി കുട്ടികൾ കിടന്ന് കഷ്ടപ്പെടുന്നതും കാണിച്ച് കൊണ്ട് സിനിമ മുന്നോട്ട് പോവുന്നു.
സിനിമയിൽ എടുത്ത് പറയേണ്ടത് ഈ രണ്ട് കുട്ടികളുടെ അഭിനയമാണ്. എത്ര നിഷ്കളങ്കരായാണ് അവരാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്! കുറഞ്ഞ കഥാപാത്രങ്ങളുള്ള ഈ സിനിമ തീർച്ചയായും നമ്മുടെ മനസ്സുകളെ സ്വാധീനിക്കും.