Unstoppable
അൺസ്റ്റോപ്പബിൾ (2018)

എംസോൺ റിലീസ് – 1393

ഭാഷ: കൊറിയൻ
സംവിധാനം: Kim Min-Ho
പരിഭാഷ: മുഹമ്മദ്‌ റാസിഫ്
ജോണർ: ആക്ഷൻ, ക്രൈം
Subtitle

38057 Downloads

IMDb

6.6/10

Movie

N/A

ചെറിയ രീതിയിൽ മീൻകച്ചടവും കാര്യങ്ങളുമൊക്കയായി മുന്നോട്ട് പോവുകയാണ് കങ് ചുൾ. കൂടെ സഹായത്തിന് ഉറ്റ സുഹൃത്ത് ചുൻ സിക്കുമുണ്ട്. പ്രാരാബ്ധങ്ങൾ ഒരുപാടുണ്ടെങ്കിലും സ്വന്തം ഭാര്യയോടൊത്ത് സന്തോഷകരമായ ഒരു ജീവിതം തന്നെയാണ് കങ്ന ചുൾ നയിച്ചിരുന്നത്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം കങ് ചുളിന്റെ ഭാര്യയെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോകുന്നു. സാധാരണ രീതിയിൽ തട്ടിക്കൊണ്ട് പോയവരാണ് പണം ചോതിക്കാറ്. എന്നാൽ ഇവിടെ പതിവിന് വിപരീതമായി തട്ടിക്കൊണ്ട് പോയവർ കങ് ചുളിന് പണം അയച്ച് കൊടുക്കുന്നു. ഒപ്പം ഇനി അവളെ അന്വേഷിക്കേണ്ട എന്നറിയിക്കുകയും ചെയ്യുന്നു.