Veteran
വെറ്ററൻ (2015)

എംസോൺ റിലീസ് – 1629

Download

20644 Downloads

IMDb

7/10

Movie

N/A

2015 ല്‍ ഇറങ്ങിയ ആക്ഷന്‍ കോമഡി ക്രൈം മൂവി ആണ് വെറ്ററന്‍.

ബേ എന്ന സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്‍റെ കാരണം അന്വേഷിച്ചിറങ്ങുന്ന സിയോ ഡോ ചൂള്‍ എന്ന പോലീസുകാരന്‍റെ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ അന്വേഷണം ചെന്നെത്തുന്നത് നഗരത്തിലെ പ്രമുഖനായ ഒരു യുവ ബിസിനസ്സുകാരനിലാണ്. അയാള്‍ക്കെതിരെ അന്വേഷണത്തിന് ഇറങ്ങുന്ന സിയോക്ക് നേരിടേണ്ടി വരുന്നത് അതുവരെയില്ലാത്ത പ്രശ്നങ്ങളാണ്. സുഹൃത്തിന്റെ ആത്മഹത്യാശ്രമത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി കാരണക്കാരായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ സിയോ ഇറങ്ങിത്തിരിക്കുകയാണ്.

ഏകദേശം 21 അവാര്‍ഡുകളും 44 അവാര്‍ഡ് നോമിനേഷനുകളും ഈ സിനിമയ്ക്ക് ലഭിച്ചു.