Weak Hero Class 2
വീക്ക് ഹീറോ ക്ലാസ് 2 (2025)

എംസോൺ റിലീസ് – 3511

Download

1303 Downloads

IMDb

8.4/10

ഒന്നാം സീസണിലെ സംഭവങ്ങൾക്ക് ശേഷം യോൻ സീ-ഉനിന്, ഈൻജാങ് ഹൈ എന്ന പുതിയ സ്കൂളിലേക്ക് മാറേണ്ടി വരുന്നു. ഓർക്കാൻ ആഗ്രഹിക്കാത്ത പഴയസംഭവങ്ങൾ മനസ്സിനെ വേട്ടയാടുന്ന സീ-ഉൻ, ഒരു പ്രശ്നത്തിലും ഇടപെടാതെ പുതിയ സ്കൂളിൽ തന്റെ ദിവസങ്ങൾ തള്ളിനീക്കുന്നു. എന്നാൽ അങ്ങനെയൊരു സ്കൂൾജീവിതത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. തന്റെ കൺമുന്നിൽ വെച്ചു നടന്നൊരു സംഭവത്തിനെതിരെ പ്രതികരിക്കേണ്ടി വന്നത് മൂലം സീ-ഉനിന് പുതിയ ശത്രുക്കളുണ്ടാകുന്നു. ആ ശത്രുക്കൾ വെറും സ്കൂൾ റൗഡികളല്ലെന്നും, ‘യൂണിയൻ’ എന്ന് അറിയപ്പെടുന്നൊരു മാഫിയ സംഘത്തിന്റെ ഭാഗമാണെന്നും സീ-ഉൻ മനസിലാക്കുന്നു.

ഈൻജാങ്  സ്‌കൂളിനെ, അവരുടെ മാഫിയ സംഘത്തിൽ ചേർക്കാനുള്ള യൂണിയന്റെ ശ്രമങ്ങളും അതിനെതിരെയുള്ള സീ ഉനിന്റെയും പുതിയ കൂട്ടുകാരുടെയും പ്രതിരോധവുമാണ് 8 എപ്പിസോഡുകൾ അടങ്ങുന്ന സീസൺ 2 -ന്റെ ഇതിവൃത്തം.ആകാംക്ഷ നിറഞ്ഞ രണ്ടാം സീസണിൽ ഒരുപറ്റം  പുതിയ അഭിനേതാക്കളും കൂടെ ചേർന്നിട്ടുണ്ട്. 2025 ഏപ്രിലിൽ ഇറങ്ങിയ പുതിയ സീസൺ നെറ്റ്ഫ്ലിക്സിലാണ് ലഭ്യമായിട്ടുള്ളത്.