While You Were Sleeping
വൈൽ യു വെയർ സ്ലീപ്പിങ് (2017)

എംസോൺ റിലീസ് – 3396

Subtitle

8982 Downloads

IMDb

8.3/10

Series

N/A

നായികയായ നാം ഹോങ് ജൂവിന് ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി സ്വപ്നം കാണാനുള്ള അപൂർവ്വമായ കഴിവുണ്ട്, അതും എന്ന് വേണമെങ്കിലും നടക്കാമെന്ന തരത്തിലുള്ള പല തരത്തിലും പല രീതിയിലുള്ള സ്വപ്നങ്ങൾ. ചിലപ്പോൾ, അന്ന് തന്നെയാവാം, ചിലപ്പൊ തൊട്ടടുത്ത ദിനമാകം ചിലപ്പൊ മറ്റൊരു ദിവസമാകും, അതല്ലെങ്കിൽ അടുത്ത ആഴ്ച, അതുമല്ലെങ്കിൽ അടുത്ത മാസം, എന്തിനേറെ ചിലപ്പൊ ഒരു മിനിറ്റിന് ശേഷമുള്ളത് തൊട്ട് ഒരു വർഷത്തിന് അപ്പുറമുള്ളത് വരെയാകാം. തൻ്റെ സ്വപ്നങ്ങളിൽ ദർശിച്ചിട്ടുള്ള അപകടകരമായ സംഭവങ്ങളെ മാറ്റാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവൾക്ക് വിധിയെ മാറ്റിമറിക്കാൻ ഒരിക്കലും സാധിച്ചിരുന്നില്ല. 

എന്നാൽ തൊട്ടടുത്തായി താമസം മാറി വന്ന ജ്യോങ് ജേ ചാൻ എന്ന പ്രോസിക്യൂട്ടറെയും ഹാൻ വൂ തക് എന്ന പോലീസ് ഓഫീസറെയും ഒരു മുൻ റിപ്പോർട്ടർ കൂടിയായ ഹോങ് ജൂവിന് പരിചയപ്പെടേണ്ടി വരുന്നതിലൂടെ പല സംഭവവികാസങ്ങൾക്കൊപ്പം മൂവരുടെയും ജീവിതവും മാറിമറിയുന്നു. 

2017ലെ ഏറ്റവും ജനപ്രീതി നേടിയ കെഡ്രാമകളിൽ ഒന്നായ “വൈൽ യൂ വെയർ സ്ലീപ്പിങ്” ഒരുപാട് നല്ല ത്രില്ലിംഗ് നിമിഷങ്ങളും ട്വിസ്റ്റുകളും സമ്മാനിക്കുന്നതിനൊപ്പം അതിമനോഹരമായ ഒരുപിടി OST കളും പ്രേക്ഷകർക്ക് നൽകുന്നു.

ലീ ജോങ് സൂക്, ബേ സുജി, ജ്യോങ് ഹേ ഇൻ തുടങ്ങി കൊറിയൻ ആരാധകരുടെ പ്രിയ താരങ്ങളുടെ മികച്ച താരനിര തന്നെ ഈ ഡ്രാമയിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകപ്രീതിയ്ക്കൊപ്പം നിരൂപക പ്രശംസയും ഏറ്റവാങ്ങിയ ഈ ഡ്രാമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.