എം-സോണ്‍ റിലീസ് – 1438
ത്രില്ലർ ഫെസ്റ്റ് – 45

ഭാഷ | കൊറിയൻ |
സംവിധാനം | Shin-woo Park |
പരിഭാഷ | ജിഷ്ണുദാസ് ചെല്ലൂർ |
ജോണർ | മിസ്റ്ററി, റൊമാൻസ്, ത്രില്ലർ |
ഉപേക്ഷിക്കപ്പെട്ട ഒരു കപ്പലിൽ വച്ച് ഒരു കൊല നടക്കുന്നു. കേസിന്റെ കാലാവധി തീരുന്നതിനുള്ളിൽ തന്നെ വീണ്ടും കൊലപാതക പരമ്പരകൾ അരങ്ങേറുന്നു. കൊലയുടെ കാരണമന്വേഷിച്ചിറങ്ങുന്ന പ്രേക്ഷകർ നാടകീയതയുടെ ഒരു മായാനദിയിലകപ്പെടുന്നു. ഹൃദയം നനയ്ക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ ഓളങ്ങളിൽ ഒഴുകിയൊഴുകിയങ്ങനെ കഥ മുന്നോട്ട് പോകുന്നു. ഡ്രാമ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് റൊമാൻസിന്റെ വേറിട്ട ഒരു വിരുന്നുകൂടി ഒരുക്കുന്ന ചിത്രം നിരവധി അവാർഡുകളും വാരിക്കൂട്ടി.