Young-ju
യോങ്-ജു (2018)

എംസോൺ റിലീസ് – 2925

ഭാഷ: കൊറിയൻ
സംവിധാനം: Cha Sung-Duk
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ഡ്രാമ
Download

1772 Downloads

IMDb

6.6/10

Movie

N/A

Cha Sung-Duk ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ മൂവിയാണ് യോങ്-ജു.

അമ്മയുടെയും അച്ഛന്റെയും മരണശേഷം യോങ്-ജുവും അനിയനും ഒറ്റയ്ക്കാണ് താമസം. ആന്റി കുറച്ചൊക്കെ സഹായം ചെയ്തു കൊടുക്കും. ഒരു ദിവസം അവർ താമസിക്കുന്ന Flat വിൽക്കുന്നതിനായി ആന്റി ആളുകളെ കൊണ്ട് വരുകയാണ്. മുമ്പ് വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, ഒന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞത് കൊണ്ട് ആന്റിക്ക് അവളോട് ദേഷ്യമായി.
അങ്ങനെ 2 ദിവസങ്ങൾക്ക് ശേഷം അനിയനെ ഒരു Computer Cafe മോഷണത്തിന് പോലീസ് പിടികൂടുന്നു. വിധി അനുകൂലമാക്കി ശിക്ഷ ലഘൂകരിക്കാൻ Settlement പണം കൊടുക്കാൻ പോലീസ് ആവശ്യപ്പെടുന്നു. എന്നാൽ ജോലിയൊന്നും ഇല്ലാത്ത തന്നെക്കൊണ്ട് അതിന് കഴിയില്ലെന്ന് മനസ്സിലാക്കിയ അവൾ ആന്റിയുടെ അടുത്തേക്ക് സഹായം അഭ്യർത്ഥിച്ച് ചെല്ലുന്നു. ആന്റി സഹായിക്കില്ല എന്ന് പറഞ്ഞതോടെ അവൾ ഒരു part-time ജോലിക്ക് കയറുകയും അവിടുത്തെ ഉടമസ്ഥരുമായി നല്ല ബന്ധത്തിലാകുന്നതും മറ്റും പറയുന്ന ഒരു മൂവിയാണ് യോങ്-ജു.

നന്നേ ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയം കാഴ്ച വെച്ച് പ്രേക്ഷകരുടെ മനം കവർന്ന Kim Hyang-Gi യാണ് ചിത്രത്തിൽ യോങ്-ജുവിന്റെ കഥാപാത്രം ചെയ്തിരിക്കുന്നത്.