Zombie Detective Season 1
സോംബി ഡിറ്റക്ടീവ് സീസണ്‍ 1 (2020)

എംസോൺ റിലീസ് – 2108

Download

23115 Downloads

IMDb

7.3/10

Series

N/A

പെട്ടെന്നൊരു ദിവസം നായകൻ സോംബിയായി ഒരു ചവറ്റുകൂനയിൽ നിന്ന് എഴുന്നേൽക്കുന്നു. കഴിഞ്ഞതൊന്നും ഓർമ്മയില്ല. എന്തിന് ; താനാരാണെന്നോ, എവിടെ നിന്നാണെന്നോ, എങ്ങോട്ട് പോകണമെന്നോ, താനെങ്ങനെ സോംബി ആയെന്നോ ഒന്നും അറിയില്ല. അപ്പോഴാണ് കാട്ടിൽ ഒരാളെ കൊലപ്പെടുത്തുന്നതിന് നായകൻ സാക്ഷിയാകുന്നത്. കൊല്ലപ്പെട്ടത് പ്രൈവറ്റ് ഡിറ്റക്റ്റീവായ കിം മൂ യങ് ആണെന്ന് മനസ്സിലാകുന്നു. മരിക്കും മുമ്പ് തന്റെ ഓഫീസിന്റെ താക്കോലും വ്യക്തിത്വവും കിം മൂ യങ്ങ് നായകന് കൈമാറുന്നു. സോംബിയിൽ നിന്ന് അതിജീവിക്കാൻ മനുഷ്യരുടെ രീതികളെ അദ്ദേഹം അനുകരിച്ചു. അങ്ങനെ സോംബി വൈറസ് ബാധിച്ച നായകൻ ഡിറ്റക്റ്റീവ് കിം മൂ യങ് ആയി പട്ടണത്തിലേക്ക് വരുന്നു. ആരാണ് താൻ? ആരാണ് പട്ടണത്തിലെ ചർച്ചാ വിഷയമായ സാന്താക്ലോസ്? കാട്ടിൽ കൊല്ലപ്പെട്ട യഥാർത്ത കിം മൂ യങ്ങിനും, താൻ സോംബിയായതും പട്ടണത്തിലെ സാന്താ ക്ലോസും തമ്മിൽ ബന്ധമുണ്ടോ? എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അടിപൊളി കോമഡി രംഗങ്ങളും ചേർന്നുള്ള ഒരു സീരീസ്. ടണൽ സീരീസിലെ നായകനായ ചോയി ജിൻ ഹ്യൂക് തന്നെയാണ് ഈ സീരീസിലേയും പ്രധാന വേഷം ചെയ്തിരിക്കുന്നത്.