എം-സോണ്‍ റിലീസ് – 1509

ഭാഷ | കുർദിഷ് |
സംവിധാനം | Karzan Kader |
പരിഭാഷ | മുഹമ്മദ് റാസിഫ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ |
സദ്ധാം ഹുസൈന്റെ ഇറാഖിലെ ഭീകരഭരണ കാലഘട്ടം. അവിടെയാണ് സഹോദരങ്ങളായ സനായും ദനായും തങ്ങളുടെ ബാല്യം കഴിച്ചുകൂട്ടിയിരുന്നത്. അനാഥരായിരുന്ന അവർ അന്നന്നത്തെ ഭക്ഷണത്തിനായി ജോലി ചെയ്ത് പണം കണ്ടെത്തിയിരുന്നു. അവിടേക്കാണ് ‘സൂപ്പർമാൻ’ പ്രദർശനത്തിനെത്തുന്നത്..
ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ സൂപ്പർ ഹീറോയെ ഒരു നോക്ക് കാണാൻ ഏവരെയും പോലെ അവരും ആഗ്രഹിച്ചിരുന്നു. എന്നാൽ അതവർക്ക് സാധിക്കാതെ പോവുന്നു. ഇനിയിപ്പോ എന്താ ഒരു വഴി. അപ്പോഴാണ് ദനായുടെ മനസ്സിൽ ഒരു ബുദ്ധി തെളിയുന്നത്. വണ്ടി നേരെ അമേരിക്കയിലേക്ക് വിട്. നമുക്ക് സൂപ്പർമാനെ നേരിട്ട് ചെന്ന് അങ്ങ് കണ്ടേക്കാം. കേട്ടപാതി കേൾക്കാത്തപാതി ഇരുവരും അമേരിക്കയിലേക്ക് യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അതിനുള്ള വാഹനമായി അവരുടെ കഴുതയും. തുടർന്ന് സൂപ്പർമാൻ എന്ന ഒറ്റ ലക്ഷ്യവുമായി അവരുടെ യാത്രയാണ്.
കടപ്പാട് : അബീദ് ആസാദ്