Vodka Lemon
വോഡ്ക ലെമണ്‍ (2003)

എംസോൺ റിലീസ് – 1832

Download

1261 Downloads

IMDb

6.7/10

Movie

N/A

സോവിയറ്റ് യൂണിയൻ തകർന്നതുകൊണ്ട് ഇന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർമേനിയയിലെ യാസിദി എന്ന സ്‌ഥലത്താണ് കഥ നടക്കുന്നത്.

ഹാമോ എന്ന മധ്യവയസ്‌കൻ മാസം കിട്ടുന്ന പെൻഷൻ കൊണ്ട് ജീവിച്ചു പോരുന്നു.പാരീസിലുള്ള മകൻ പണം അയച്ചുകൊടുക്കുന്നുമില്ല, കൂടെയുള്ള മകൻ പണിക്കും പോകുന്നില്ല.എന്നിരുന്നാലും അയാൾ തന്റെ ഭാര്യയുടെ ശവകുടീരം കാണാൻ എന്നും പോകുന്നു. ഒരിക്കൽ അവിടെ വെച്ച് ഭർത്താവിന്റെ ശവകുടീരം സന്ദർശിക്കാൻ വന്ന നീനയെ അയാൾ കാണുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമ.

ബസ്സിൽ ടിക്കറ്റ് എടുക്കാൻ കാശില്ലാത്ത നീനയേയും,ജീവിക്കാൻ എല്ലാം വിറ്റുപെറുക്കുന്ന ഹാമോയെയും ഒക്കെ എവിടെയോ കണ്ടുമറന്ന പോലെ ഈ കുർദിഷ് ചിത്രം തോന്നിപ്പിക്കും.സോവിയറ്റ് അർമേനിയയുടെ മഞ്ഞിൽ പുതഞ്ഞ ഭംഗി ഈ ചിത്രത്തിലുടനീളം ഉള്ള ഈ ഈ ചിത്രം ഒരു ചെറു പുഞ്ചിരിയോടെയാവും കണ്ടു കഴിയുക എന്നുറപ്പാണ്.