Munafik
മുനാഫിക് (2016)

എംസോൺ റിലീസ് – 2775

ഭാഷ: മലയ്
സംവിധാനം: Syamsul Yusof
പരിഭാഷ: മുബാറക്ക് റ്റി എൻ
ജോണർ: ഹൊറർ
Download

4681 Downloads

IMDb

6.6/10

Movie

N/A

അചഞ്ചലമായ വിശ്വാസത്തിനുടമയാണ് ഉസ്താദ് ആദം. തന്റെ ഗ്രാമത്തിൽ പിശാചിന്റെ ശല്യം മൂലം ബുദ്ധിമുട്ടുന്ന വിശ്വാസികളെ, ഖുർആനിക വചനങ്ങൾ ഉപയോഗിച്ച് അയാൾ സുഖപ്പെടുത്താറുമുണ്ട്. പക്ഷേ, ഒരപകടത്തെ തുടർന്ന് ഭാര്യയെ നഷ്ടമാകുന്ന ദിവസം മുതൽ, അയാളുടെ വിശ്വാസത്തിൽ ചില ഉലച്ചിലുകൾ സംഭവിക്കുന്നു. ജോലിയിൽ നിന്നും അവധിയെടുക്കുന്ന ഉസ്താദ് ആദം, തന്റെ ഭാര്യയുടെ ഖബർ സന്ദർശിക്കുകയും, മകനുമായി കൂടുതൽ സമയം ചിലവിടുകയും ചെയ്യുന്നു.

അങ്ങനെയിരിക്കെ, ഗ്രാമത്തിലെ വിശ്വാസികളിൽ പ്രമുഖനായ ഒസ്മാന്റെ മകൾ മരിയയ്ക്ക് പിശാചു ബാധയേൽക്കുന്നു. പള്ളിയിലെ സഹപ്രവർത്തകരുടെ നിർബന്ധം മൂലം ജോലിയിലേക്ക് മടങ്ങേണ്ടി വരുന്ന ഉസ്താദ് ആദം, മരിയയുടെ ബാധയ്ക്ക് പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. പിന്നീട് അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന വിചിത്രമായ സംഭവങ്ങളാണ്, ശ്യാംസുൽ യൂസുഫ് സംവിധാനം ചെയ്ത്, 2016 ൽ പുറത്തിറങ്ങിയ മുനാഫിക് എന്ന മലേഷ്യൻ ഹൊറർ ചിത്രത്തിൻ്റെ പ്രമേയം.

നിരൂപക പ്രേക്ഷക പ്രശംസകൾക്ക് പുറമേ, മലേഷ്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നു കൂടിയാണ് മുനാഫിക്