Paskal
പാസ്കൽ (2018)

എംസോൺ റിലീസ് – 1066

ഭാഷ: മലയ്
സംവിധാനം: Adrian Teh
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ആക്ഷൻ, ഡ്രാമ
Download

1609 Downloads

IMDb

6.5/10

‘പാസ്കല്‍’ എന്നറിയപ്പെടുന്ന റോയല്‍ മലേഷ്യന്‍ നാവികസേനയുടെ പ്രത്യേക ദൌത്യസേനയുടെ യഥാര്‍ത്ഥ പോരാട്ടങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട സിനിമയാണ് പാസ്കല്‍. പാസ്കല്‍ അഥവാ ‘പസുകാന്‍ ഖാസ് ലൌട്’ റോയല്‍ മലേഷ്യന്‍ നാവികസേനയുടെ പ്രത്യേകദൌത്യസേനയാണ്. 2011 ല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത MV ബൂംഗ ലൌറല്‍ എന്ന എണ്ണ ടാങ്കര്‍ തിരിച്ചു പിടിക്കാന്‍ ലെഫ്റ്റനന്‍റ് കമാന്‍റര്‍ അര്‍മാന്‍ അന്‍വറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനോടെയാണ് ചിത്രം ആരംഭിക്കുന്നത്.

തന്‍റെ പിതാവ് ജീവന്‍ ബലികൊടുത്ത അതേ പാസ്കലിന്‍റെ ഭാഗമായി മാറിയ അര്‍മാനോട് ഏറെ നിരാശയോടെയാണ് അമ്മ പെരുമാറുന്നത്. അംഗോളയില്‍ ഒരു ദൌത്യത്തിനിടെ ഉറ്റസുഹൃത്ത് മരണപ്പെടുകയും മറ്റൊരു സുഹൃത്തിനെ പാസ്കലില്‍ നിന്നു പിരിച്ചു വിടുകയും ചെയ്യുന്നു. ഇക്കാര്യങ്ങളൊക്കെ കൊണ്ട് നിരാശനായ അര്‍മാന്‍ ജോലി മാറ്റത്തിന് തയ്യാറാകുന്നു. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ ഇറങ്ങിത്തിരിക്കേണ്ടി വരുന്ന അവസാനദൌത്യം അര്‍മാന്‍റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. മലേഷ്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് പാസ്കല്‍.