Moothon
മൂത്തോൻ (2019)

എംസോൺ റിലീസ് – 1748

Download

8602 Downloads

IMDb

7.4/10

Movie

N/A

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ആദ്യമായി 2019
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമാണ് മൂത്തോൻ.

മുല്ല എന്ന 14 വയസുള്ള കുട്ടി തന്റെ മൂത്തോനെ(ചേട്ടൻ) തേടി ലക്ഷദ്വീപിൽ നിന്ന്
മുംബൈയിൽ എത്തി ചേരുന്നു.തുടർന്ന് അവൾ ഒരു ലോക്കൽ ഗുണ്ടയുടെ കയ്യിൽ എത്തിപ്പെടുന്നു, പിന്നീടുള്ള മുംബൈ നഗരത്തിന്റെ ഭീകരമായ യാഥാർഥ്യങ്ങൾ നമ്മളെ ഞെട്ടിക്കുന്നു.

മുല്ലയെന്ന കഥാപാത്രം നമുക്കൊരു സർപ്രൈസ് ആണ്.റോഷൻ മാത്യു, നിവിൻ പോളി, ശോഭിത ധൂളിപാല, ദിലീഷ് പോത്തൻ എന്നിവർ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്.
ചിത്രം ലക്ഷദ്വീപ് മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ്.
അനുരാഗ് കശ്യപ് ആണ് ഹിന്ദി ഭാഗത്തിന് സംഭാഷണം എഴുതിയിരിക്കുന്നത്.സ്വവർഗ പ്രണയവും, മുംബൈയിലെ കുറ്റകൃത്യങ്ങളുമെല്ലാം കഥയിലെ രസച്ചരടിൽ തെറ്റാതെ കോർക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അവസാനം മുല്ലയും, അമീറും, അക്ബറുമെല്ലാം നമ്മുടെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുമെന്ന് ഉറപ്പാണ്.