Piravi
പിറവി (1989)

എംസോൺ റിലീസ് – 1520

ഭാഷ: മലയാളം
സംവിധാനം: Shaji N. Karun
പരിഭാഷ: രോഹിത് ഹരികുമാർ
ജോണർ: ഡ്രാമ, SDH
Download

419 Downloads

IMDb

7.9/10

Movie

N/A

ഛായാഗ്രഹകനായിരുന്ന ഷാജി എൻ. കരുണിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് 1988ൽ സംവിധാനം ചെയ്ത് 1989-ൽ റിലീസ് ചെയ്ത “പിറവി “. മികച്ച നിരൂപകപ്രശംസ ഈ സിനിമ നേടി. പല രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലും ദേശീയ, സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി. 1989-ലെ കാൻസ് (Cannes) ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും Caméra D’Or – Mention Spéciale ലഭിച്ചു. മികച്ച ചിത്രം, നടൻ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ദേശീയ അവാർഡും മികച്ച രണ്ടാമത്തെ ചിത്രം, നടൻ എന്നീ വിഭാഗങ്ങളിൽ സംസ്ഥാന അവാർഡും നേടി.

രാഘവ ചാക്യാരുടെ മകനായ രഘു ദൂരെയുള്ള നഗരത്തിൽ എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. സഹോദരിടെ വിവാഹനിശ്ചയത്തിന് എത്താമെന്ന് പറഞ്ഞ രഘു എത്തുന്നില്ല. തുടർന്ന് പിതാവ് തന്റെ അനന്തമായ തിരച്ചിൽ തുടങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പ്രേംജിക്ക് മികച്ച നടനുള്ള ദേശീയ – സംസ്ഥാന പുരസ്കാരം ഈ സിനിമ നേടിക്കൊടുത്തു.
യത്ഥാർത്ഥ സംഭവമായ രാജൻ കേസുമായി ഈ സിനിമയ്ക്ക് സാദൃശ്യമുണ്ട്.