14 Blades
14 ബ്ലേഡ്സ് (2010)

എംസോൺ റിലീസ് – 3132

Download

6344 Downloads

IMDb

6.3/10

സ്വന്തം രാജ്യവും അധികാരവും ശക്തിപ്പെടുത്താനായി മിങ് ചക്രവർത്തി അനാഥരായ കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് പരിശീലനം നൽകി അവരെവെച്ച് ഒരു പ്രതിരോധ സംഘത്തെ ഉണ്ടാക്കിയെടുത്തു. ആ സംഘത്തിലെ ഏറ്റവും മികച്ച പോരാളിയെ വിളിക്കുന്ന പേരാണ് ചിങ്ലോങ്. നല്ലൊരു രാജാവിന്റെ കീഴിൽ രാജ്യത്തേയും ജനങ്ങളെയും പ്രതിരോധിച്ച അവർ, ഭരണം മാറി ഒരു ദുഷ്ടനായ ചക്രവർത്തി വന്നപ്പോൾ അവർ അതി ക്രൂരരായ കൊലയാളിസംഘമായി മാറി. ചക്രവർത്തിക്ക് വേണ്ടി ആരെ കൊല്ലാനും അവർക്ക് മടിയില്ലായിരുന്നു.

ഒരുനാൾ, ഭരണം അട്ടിമറിക്കാൻ ആസൂത്രണം ചെയ്യുന്നുണ്ടെന്ന വാർത്ത അറിഞ്ഞ ചക്രവർത്തി, അവരെ വകവരുത്താനായി ചിങ്ലോങ്ങിനെ പറഞ്ഞയക്കുന്നു. എന്നാൽ അവിടെയെത്തിപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് ചിങ്ലോങ്ങിന് മനസ്സിലായത്.
അവിടുന്ന് രക്ഷപ്പെട്ട ചിങ്ലോങ്ങിനെ രാജ്യദ്രോഹിയായി മുദ്രകുത്തി, അവനെ കൊല്ലാനായി അധികാരികൾ ആളുകളെ അയക്കുകയും ചെയ്തു. ശേഷം, സത്യാവസ്ഥ അറിയാനും തന്റെ നിരപരാധിത്വം തെളിയിക്കാനുമുള്ള ചിങ്ലോങ്ങിന്റെ ശ്രമങ്ങളാണ് സിനിമയിലുടനീളം.