A Place Called Silence
എ പ്ലേസ് കോൾഡ് സൈലൻസ് (2024)

എംസോൺ റിലീസ് – 3403

പരിഭാഷ

22474 ♡

IMDb

6.4/10

Movie

N/A

ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. അത് ചൈനീസിൽ സംവിധാനം ചെയ്തത് മലേഷ്യന്‍ സംവിധായകനായ സാം ക്വാ ആയിരുന്നു. അതേ സംവിധായകന്റെ എ പ്ലേസ് കോള്‍ഡ് സൈലന്‍സ് എന്ന് പേരിട്ട ചിത്രം രണ്ട് വര്‍ഷം മുന്‍പ് ഇതേ പേരിലെത്തിയ സ്വന്തം ചിത്രത്തിന്റെ റീമേക്ക് ആണെന്നതാണ് കൗതുകകരമായ കാര്യം. 2022 ല്‍ ബുസാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ക്രൈം ത്രില്ലര്‍ പ്രേക്ഷകപ്രീതിയും നേടിയിരുന്നു. അതേ ചിത്രം മറ്റൊരു താരനിരയെ വച്ച് റീമേക്ക് ചെയ്യുകയായിരുന്നു സംവിധായകന്‍ ഈ വര്‍ഷം.
ഒരു ബുധനാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ലഭിച്ച അഞ്ച് ദിവസത്തെ ഓപണിംഗ് കളക്ഷന്‍ തന്നെ 52.8 മില്യണ്‍ ഡോളര്‍ (443 കോടി രൂപ) ആയിരുന്നു!

ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സസ്പെന്‍സ് ആന്‍ഡ് ക്രൈം വിഭാഗത്തില്‍ ഈ വര്‍ഷമിറങ്ങിയ ചൈനീസ് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് എ പ്ലേസ് കോള്‍ഡ് സൈലന്‍സ്. 1.35 ബില്യണ്‍ യുവാന്‍ ആണ് ചിത്രം ആകെ നേടിയതെന്നാണ് കണക്ക്. അതായത് 1604 കോടി രൂപ! ഒരു ഗേള്‍സ് ഹൈസ്കൂളിലേക്ക് മുഖംമൂടി ധരിച്ച ഒരു കൊലയാളി കടന്നുവരുന്നതില്‍നിന്നാണ് ചിത്രത്തിന്‍റെ പ്ലോട്ട് സംവിധായകന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പിന്നീട് നടക്കുന്ന കൊലപാതകങ്ങളും അതിന് പിറകേ ഒരമ്മയും ഒപ്പം നമ്മളും സഞ്ചരിക്കുന്നു.

ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ ഒരു ചൈനീസ് ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ മലയാളം പോലെ ആസ്വദിക്കാൻ നിങ്ങൾക്ക് ഈ പരിഭാഷ ഡൗൺലോഡ് ചെയ്യാം.