A Touch of Sin
എ ടച്ച് ഓഫ് സിൻ (2013)

എംസോൺ റിലീസ് – 2096

ഭാഷ: മാൻഡറിൻ
സംവിധാനം: Jia Zhang-ke
പരിഭാഷ: മുഹസിൻ
ജോണർ: ആക്ഷൻ, ഡ്രാമ
Download

1656 Downloads

IMDb

7.1/10

Movie

N/A

ചൈനയിൽ നടന്ന നാല് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചൈനയിലെ മികച്ച സംവിധായകരിൽ ഒരാളായ zhankge jia സംവിധാനം ചെയ്ത് 2013ൽ റിലീസ് ആയ ഡ്രാമ, ക്രൈം വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് “A touch of sin”. സമകാലിക ചൈനയിലെ സാമൂഹികവും രാഷ്ട്രീയപരവുമായ സാഹചര്യം എങ്ങനെയാണ് പല വിഭാഗത്തിൽ പെടുന്ന ആളുകളെ ബാധിക്കുന്നതെന്നും അതിന്റെ പ്രത്യാഘാതങ്ങളും സിനിമയിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ ശക്തി വെളിപ്പെടുത്തി തരുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നാണ് “A touch of sin”.
2013 ലെ cannes film ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ചിത്രം നേടിയിട്ടുണ്ട്.