Adoring
അഡോറിങ് (2019)

എംസോൺ റിലീസ് – 2958

Download

2754 Downloads

IMDb

5.6/10

Movie

N/A

വളർത്തു മൃഗങ്ങളെ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. അവരുടെ കുറുമ്പും തമാശകളും എല്ലാം കാണാൻ ഒരു രസമാണ്. 2019 ൽ Larry Yang ന്റെ സംവിധാനത്തിൽ ഇറങ്ങിയ അഡോറിങ്, ഇത്തരത്തിൽ വളർത്തു മൃഗങ്ങളെപ്പറ്റിയുള്ള ഒരു സിനിമയാണ്.
6 വളർത്തു മൃഗങ്ങളുടെയും, അവരുടെ ഉടമസ്ഥരുടെയും ഇണക്കങ്ങളും പിണക്കങ്ങളും തമാശകളും നിറഞ്ഞ ഒരു ചെറിയ Family-Feel Good-Comedy മൂവിയാണ് ഇത്.

തന്റെ ഉടമസ്ഥയുടെയും അവളുടെ അന്ധനായ കൂട്ടുകാരന്റെയും കൂടെ നടക്കുന്ന Zha എന്ന നായ, ഉടമസ്ഥ അമേരിക്കയിലേക്ക് പോയപ്പോ അവളുടെ അച്ഛനടുത്ത് ഏൽപ്പിച്ച Hulu എന്ന പൂച്ച, തന്റെ ഉടമസ്ഥയെ എന്ത് വില കൊടുത്തും ഒരു അപായവും വരാതെ നോക്കുന്ന Qi എന്ന നായ, യജമാനനുമായി ആഴമേറിയ സ്നേഹബന്ധമുള്ള Dingdang എന്ന പന്നി, ഒരു Apartment Complex ൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ബുദ്ധിമാനായ നായക്കുട്ടി, തെരുവിൽ നിന്ന് കിട്ടിയ ഒരു പൂച്ചക്കുട്ടി. ഇവരുടെയും ഉടമസ്ഥരുടെയും കഥകളാണ് ചിത്രത്തിൽ പറയുന്നത്.

മനുഷ്യരായ അഭിനേതാകൾക്കൊപ്പം മൃഗങ്ങളും മികച്ച അഭിനയം തന്നെയാണ് ഈ ചിത്രത്തിനായി കാഴ്ച വെച്ചിരിക്കുന്നത്.

8th Vancouver Chinese Film Festival ൽ ഈ ചിത്രത്തിന് Best New Director, Popularity Award, Most Popular Actor, Most Popular Actress എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു.