എം-സോണ് റിലീസ് – 1686
ഭാഷ | മാൻഡരിൻ |
സംവിധാനം | Yan Han |
പരിഭാഷ | നൗഫൽ നൗഷാദ് |
ജോണർ | ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ |
ശരിക്കും VFX എന്നാൽ എന്താണെന്ന് ഈ സിനിമ കണ്ടാൽ മനസ്സിലാവും. അത്രയ്ക്കും മനോഹരമായാണ് ഈ സിനിമയുടെ മേക്കിങ്ങും VFX മും മറ്റ് ടെക്നിക്കൽ സൈഡുമെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം 3D ആയതുകൊണ്ട് പല സീനുകളും കാണുമ്പോൾ ഈ ചിത്രം തിയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവും.
ഇനി സിനിമയിലേക്ക് വരുകയാണെങ്കിൽ രക്തം ചിന്തുന്ന തരം സർവൈവൽ മൂവി അല്ലെങ്കിലും ഇതിനെയും ആ വിഭാഗത്തിൽ തന്നെ പെടുത്താം. കിടപ്പിലായ അമ്മയുടെ ചികിത്സയും നോക്കി ഒരു ഷോപ്പിംഗ് മാളിൽ കോമാളി വേഷം കെട്ടി ജീവിച്ചു പോകുന്നയാളാണ് കഥയിലെ നായകൻ. ഒരു അത്യാവശ്യ സാഹചര്യത്തിൽ തന്റെ ഉറ്റ സുഹൃത്തിനെ വിശ്വസിച്ച് നായകൻ തന്റെ വീട് പണയം വെക്കാനായി നൽകുന്നു. എന്നാൽ അത് പിന്നീട് വലിയൊരു അപകടത്തിലേക്കാണ് നായകനെ കൊണ്ടു പോകുന്നത്. സുഹൃത്ത് നായകനെ പറ്റിച്ച് മുങ്ങുകയും പണം കടം കൊടുത്ത കമ്പനി നായകനെ പിടിച്ചു കൊണ്ട് പോവുകയും ചെയ്യുന്നു. പിന്നീട് വളരെ ആവേശകരമായ രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. നായകന് ഒരു കപ്പലിൽ വച്ചു നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. ജയിച്ചു കഴിഞ്ഞാൽ തന്റെ കടങ്ങളെല്ലാം തീർത്ത് ധാരാളം പണവുമായി പുറത്തു വരാം. എന്നാൽ തോറ്റാലോ? നായകൻ മത്സരം വിജയിച്ചു പുറത്തു വരുമോ? ഇല്ലെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടി വരും?… ഇതൊക്കെ കണ്ടു തന്നെ അറിയണം. അൽപ്പം കണക്കിലെ കളികൾ ഉണ്ടെങ്കിലും കാണുന്നയാളിനെ പിടിച്ചിരുത്തും എന്ന കാര്യം ഉറപ്പ്.