Balzac and the Little Chinese Seamstress
ബാൽസാക് ആൻറ് ദ ലിറ്റിൽ ചൈനീസ് സീംസ്ട്രെസ്സ് (2002)
എംസോൺ റിലീസ് – 1404
Dai Sijie-യുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് “ബല്‍സാക് ആൻറ് ദ ലിറ്റില്‍ ചൈനീസ് സീംസ്ട്രെസ്സ് “. 1971 നും 1974 നും ഇടയിലുള്ള കാലഘട്ടത്തില്‍ ചൈനീസ് കള്‍ച്ചറല്‍ റെവലൂഷന്റെ ഫലമായി ഫീനിക്സ് മലനിരകളിലെ ഗ്രാമത്തിലേക്ക് മാവോ ആശയങ്ങള്‍ പഠിക്കാനായി പുനര്‍വിദ്യഭ്യാസത്തിനായി അയക്കപ്പെട്ട രണ്ട് യുവാക്കളാണ് “മാ” യും “ലൂവോ” യും. രണ്ടാളും പട്ടണത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. അവിടെ വെച്ച് അവിടുത്തെ തയ്യല്‍ക്കാരന്റെ കൊച്ചുമകളെ രണ്ടാളും പ്രണയിക്കുന്നു. എന്നാല്‍ യാതൊരു വിദ്യാഭ്യാസവും ഇല്ലാത്ത കൊച്ചു തയ്യല്‍ക്കാരിയെ അവർ നോവലുകള്‍ വായിച്ചു കൊടുത്ത് സംസ്കാര സമ്പന്നയാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് അപ്രതീക്ഷിതമായ മറ്റ് ചില സംഭവവികാസങ്ങളിലേക്ക് നയിക്കുന്നു…