Black Coal, Thin Ice
ബ്ലാക്ക് കോൾ, തിൻ ഐസ് (2014)
എംസോൺ റിലീസ് – 2459
ഭാഷ: | മാൻഡറിൻ |
സംവിധാനം: | Yi'nan Diao |
പരിഭാഷ: | അരുണ വിമലൻ |
ജോണർ: | ക്രൈം, മിസ്റ്ററി, ത്രില്ലർ |
1999ൽ കൽക്കരി ശേഖരിക്കുന്ന ഫാക്ടറികളിലും ഗോഡൗണുകളിലുമായി മുറിഞ്ഞ ശരീരഭാഗങ്ങൾ കാണപ്പെട്ടു. സംശയിക്കപ്പെടുന്ന രണ്ടുപേർ കൊല്ലപ്പെടുന്നതോടെ കേസ് വഴിമുട്ടുകയും, അന്വേഷണ ഉദ്യോഗസ്ഥർക്ക് ചീത്തപ്പേരുണ്ടാവുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം 2001ലും 2004ലുമായി വീണ്ടും സമാനമായ ഓരോ മരണങ്ങൾകൂടി നടക്കുന്നു. സംഭവദിവസം രാത്രി മഞ്ഞുപെയ്തതുകൊണ്ട്, രണ്ട് കേസുകൾക്കും തെളിവുകൾ കിട്ടിയില്ല.
99 ലെ സംഭവങ്ങൾക്ക് ശേഷം പോലീസ് ഉദ്യോഗം ഉപേക്ഷിച്ച, മദ്യപാനിയായ അന്വേഷണ ഉദ്യോഗസ്ഥൻ ഴാങ് അയാളുടേതായ രീതിയിൽ കേസുകൾ തെളിയിക്കാൻ പോലീസിനൊപ്പം ചേരുന്നു.
2014 ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് നേടിയ ഒരു സ്ലോ പേസ്ഡ് ക്രൈം ത്രില്ലറാണ് ബ്ലാക്ക് കോൾ, തിൻ ഐസ്.