City of Life and Death
സിറ്റി ഓഫ് ലൈഫ് ആൻഡ് ഡെത്ത് (2009)
എംസോൺ റിലീസ് – 2089
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് 1937 ൽ ജപ്പാൻ ചൈനയുടെ തലസ്ഥാനമായ നാൻകിംഗിൽ നടത്തിയ അതിക്രമങ്ങളെ കൃത്യമായി വരച്ചുകാട്ടുകയാണ് ഈ സിനിമ. 2009 ൽ ഇറങ്ങിയ ഈ സിനിമയിലെ കഥാപാത്രങ്ങൾ മികതും യഥാർത്ഥ ചരിത്രത്തിൽ നിന്നും പകർത്തിയതാണ്. ഇതിൽ നിന്നും രക്ഷപ്പെടുന്ന ഒരു ആൺകുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ സംഭവത്തിൽ ഏകദേശം 3 ലക്ഷത്തോളം ആളുകൾ മരണപ്പെട്ടതായി ചൈനീസ് സർക്കാർ അവകാശപ്പെടുന്നു. അഭയാർത്ഥി ക്യാമ്പിലെ സ്ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്തു. കൊലപാതകങ്ങളെ കുറിച്ചുള്ള ജപ്പാനീസ് സൈനീക രേഖകൾ മിക്കതും രഹസ്യ സൂക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തതിനാൽ മരണസംഖ്യ കൃത്യമായി കണക്കാക്കാൻ ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടില്ല. ലൂ ചുവാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ ചൈനീസ് ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. കുറെയധികം പുരസ്കാരങ്ങളും നേടുകയുണ്ടായി.