എം-സോണ്‍ റിലീസ് – 1670

ഭാഷ | മാൻഡറിൻ |
സംവിധാനം | Stephen Chow |
പരിഭാഷ | ശാമിൽ എ. ടി |
ജോണർ | കോമഡി, ഡ്രാമ, ഫാമിലി |
2008ൽ മാൻഡറിൻ ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് സി ജെ 7. കൂലിപ്പണിക്കാരനായ ചോ തന്റെ മകനെ നല്ലൊരു സ്കൂളിൽ പഠിപ്പിക്കാനായി കഷ്ടപ്പെട്ട് പണിയെടുക്കുന്നയാളാണ്. അദ്ദേഹത്തിൻറെ മകനായ ഡിക്കി തന്റെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും അവഗണനകളും കുത്തുവാക്കുകളുമൊക്കെ സഹിച്ചു കഴിയുന്ന ഒരു കഥാപാത്രമാണ്. അവരുടെ ദരിദ്രമായ ജീവിതത്തിലേക്ക് യാദൃശ്ചികമായി ഒരു അന്യഗ്രഹ ജീവി കടന്നുവരികയും അതിനുശേഷമുള്ള രസകരമായ മുഹൂർത്തങ്ങളും ആണ് ഈ ചിത്രത്തിലെ ഇതിവൃത്തം. വളരെ രസകരമായ സംഗതി എന്തെന്നാൽ ഈ സിനിമയിൽ മകനായി ഡിക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി ശരിക്കും ഒരു പെൺകുട്ടിയാണ്. അതുപോലെ ഈ സിനിമ സംവിധാനം ചെയ്തതും ഇതിൽ കുട്ടിയുടെ അച്ഛനായി അഭിനയിച്ചിരിക്കുന്നതും ധാരാളം കോമഡി സിനിമകളുടെ സംവിധായകനായ സ്റ്റീഫൻ ചോവാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നർമത്തിൽ ചാലിച്ച ഒരു സിനിമ.