Coffee or Tea?
കോഫി ഓർ ടീ? (2020)

എംസോൺ റിലീസ് – 2868

Download

6168 Downloads

IMDb

6/10

Movie

N/A

Derek Hui യുടെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ചലച്ചിത്രമാണ് കോഫി ഓർ ടീ. ചൈനയിലെ യുനാൻ പ്രവിശ്യയിൽ, പ്രകൃതിസൗന്ദര്യം കവിഞ്ഞൊഴുകുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിൽ വർണ്ണിക്കുന്നത്.

വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിച്ച മൂന്ന് ചെറുപ്പക്കാർ. ഒരാൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വരെ തീരുമാനമെടുത്തയാൾ.
രണ്ടാമൻ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് ജോലിക്കായി വന്നെങ്കിലും, മനസ്സു മുഴുവൻ ഗ്രാമത്തിൽ അർപ്പിച്ച് നാളുകൾ തള്ളി നീക്കുന്നവൻ. മൂന്നാമൻ പ്രണയം കാപ്പിയോട് മാത്രം എന്ന് മനസ്സിലുറപ്പിച്ച് കൃഷിയുമായി ജീവിക്കുന്ന വ്യക്തി.
ഇവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ച് കണ്ടു മുട്ടുകയും, ഒരു ബിസിനസ്സ് ചെയ്യാൻ തീരുമാനമെടുക്കുകയും ചെയ്യുന്നു. അതാണ് കോഫി ബിസിനസ്സ്.
പക്ഷേ ആ ഗ്രാമത്തിൽ തേയിലയാണ് മുഖ്യ വരുമാനം. അവിടെ കാപ്പി എന്ന് കേട്ടാൽ തന്നെ കലിവരുന്ന ആളുകളാണ് കൂടുതലും. അവിടെ ഈ ചെറുപ്പക്കാർക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നത് നർമ്മത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുകയാണ്.