Cook Up a Storm
കുക്കപ്പ് എ സ്റ്റോം (2017)

എംസോൺ റിലീസ് – 1098

ഭാഷ: മാൻഡറിൻ
സംവിധാനം: Wai-Man Yip
പരിഭാഷ: മുഹമ്മദ്‌ റാസിഫ്
ജോണർ: കോമഡി, ഡ്രാമ
Download

12899 Downloads

IMDb

6.3/10

Movie

N/A

സ്പ്രിംഗ് അവന്യൂവിലുള്ള സെവൻ എന്ന റെസ്റ്റോറന്റിന്റെ പ്രധാന ഷെഫാണ് ടിൻ സെ. സെവനിന്റെ എതിർവശത്തായി സ്റ്റെല്ലാർ എന്ന പുതിയ റെസ്റ്റോറന്റ് വരുന്നതോട് കൂടി സെവനിലെ കച്ചവടം മോശമാകാൻ തുടങ്ങുന്നു. സ്റ്റെല്ലാറിലെ ഷെഫായ പോൾ ആനും ടിൻ സെയും തമ്മിൽ പല സന്ദർഭങ്ങളിലും ഏറ്റുമുട്ടേണ്ടതായി വരുന്നു.
അതേ സമയം സെവന് ഭീഷണിയായി സ്റ്റെല്ലാറിന്റെ മുതലാളിയും കൂടി വരുന്നതോട് കൂടി ടിൻ സെ ശരിക്കും കുടുങ്ങുന്നു. സെവൻ നഷ്ടപ്പെടാതിരിക്കണമെങ്കിൽ പോൾ ആനുമായുള്ള പാചക മത്സരത്തിൽ ടിൻ സെ വിജയിക്കണം. എന്നാൽ ടിൻ സേയ്ക്ക് പോൾ ആൻ മാത്രമായിരുന്നില്ല വെല്ലുവിളി.