എം-സോണ്‍ റിലീസ് – 672
ഭാഷ | മാൻഡരിൻ |
സംവിധാനം | Ang Lee |
പരിഭാഷ | വിനീഷ് പി. വി, ശ്രീധർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി |
ഹോളിവുഡ് സിനിമകളുടെ ഇടയില്‍ ഒരു അത്ഭുതം ആയി മാറിയ ഏഷ്യന്‍ ചിത്രം ആയിരുന്നു ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രങ്ങളെ ചൈനീസ് ഫിക്ഷന്‍ വിഭാഗമായ Wuxia യില്‍ ഉള്‍പ്പെടുന്ന Crane Iron Pentalogy എന്ന അഞ്ച് പുസ്തക സീരീസിലെ നാലാം പുസ്തകം ആണ് ഈ ചിത്രത്തിന് ആധാരം.Wang Dulu ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്.അമേരിക്കന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയ ഏഷ്യന്‍ ചിത്രം കൂടിയാണ് ഇത്.
ചൈനീസ് ചരിത്രത്തിലെ Qing രാജവംശത്തിന്റെ കാലത്ത് നടക്കുന്ന കഥയില്‍ ,Wudang എന്ന ആയോധന കലയില്‍ അഗ്രഗണ്യന്‍ ആയ ലി മു ബായി തന്റെ ആയോധനകല ജീവിത്തിനു വിരാമം ഇട്ടു മടങ്ങി വരുമ്പോള്‍ അഭിമാന ചിഹ്നം പോലെ ഉപയോഗിച്ചിരുന്ന വാള് ബെയ്ജീങ്ങില്‍ ഉള്ള സര് ടായിക്ക് നല്കാന് തീരുമാനിക്കുന്നു.എന്നാല്‍ ആ വാള് മോഷണം പോകുന്നു.അതിനെ ചുറ്റിപ്പറ്റി ഉള്ള കഥയാണ് “Crouching Tiger,Hidden Dragon”.
ചിത്രത്തില്‍ ഉപയോഗിച്ചിരുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് രംഗങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.ഗുരുത്വാകര്‍ഷണത്തെ അതി ജീവിക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയ സംഘട്ടന രംഗങ്ങള്‍ നൃത്തം പോലെ തോന്നി.സംഘട്ടനങ്ങളുടെ കോറിയോഗ്രാഫി മികച്ച നിലവാരം പുലര്‍ത്തി.വ്യത്യസ്തവും ആയിരുന്നു.മാര്‍ഷ്യല്‍ ആര്‍ട്സ് സിനിമകളുടെ സ്ഥിരം ഫോര്‍മാറ്റില്‍ എടുത്ത ചിത്രം ആയിരുന്നെങ്കിലും ചടുലമായ സംഹട്ട്ന രംഗങ്ങളും ആംഗ് ലീയുടെ സംവിധാനവും എല്ലാം കൂടി ചിത്രത്തെ മികവിലേക്ക് ഉയര്‍ത്തി.പത്തു വിഭാഗങ്ങളില്‍ ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം മികച്ച വിദേശ സിനിമ ഉള്‍പ്പടെ നാല് പുരസ്ക്കാരങ്ങള്‍ ലഭിച്ചു.Best Cinematography,Music,Art Direction-Set Decoration എന്നീ വിഭാഗങ്ങളില്‍ ആണ് മറ്റു പുരസ്ക്കാരങ്ങള്‍.