Detective Chinatown 2
ഡിറ്റക്ടീവ് ചൈനാടൗൺ 2 (2018)
എംസോൺ റിലീസ് – 1446
ഭാഷ: | മാൻഡറിൻ |
സംവിധാനം: | Sicheng Chen |
പരിഭാഷ: | മുഹമ്മദ് റാസിഫ് |
ജോണർ: | ആക്ഷൻ, കോമഡി, മിസ്റ്ററി |
ചൈനയിലെ തന്നെ ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒന്നാണ് 2018 ൽ റിലീസായ ചൈനീസ് ഇൻവെസ്റ്റിഗേഷൻ കോമഡി ത്രില്ലറായ, ഡിറ്റ ക്ടീവ് ചൈനാ ടൗൺ 2. ചൈനാ ടൗണിന്റെ തന്നെ ഗോഡ് ഫാദർ എന്നറിയപ്പെടുന്ന അങ്കിൾ സെവന്റെ ചെറുമകൻ കൊല്ലപ്പെടുന്നു. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് തനിക്കിനി ഏഴ് ദിവസം കൂടിയേ ആയുസ്സുള്ളൂവെന്ന് മനസ്സിലാക്കുന്ന അങ്കിൾ സെവൻ, അടുത്ത ഏഴ് ദിവസത്തിനുള്ളിൽ തന്റെ കൊച്ചു മകന്റെ ഘാതകനെ കണ്ടെത്താൻ വേണ്ടി ലോകത്തിലെ തന്നെ എല്ലാ പ്രഗത്ഭരായ ഡിറ്റക്ടീവ്‌സിനെയും ഒരുമിച്ച് കൂട്ടുന്നു.