Detective Chinatown
ഡിറ്റക്ടീവ് ചൈനാടൗൺ (2015)

എംസോൺ റിലീസ് – 1641

IMDb

6.6/10

Movie

N/A

ലിറ്റിൽ ഫെങ്ങിന്‌ പോലീസിൽ സെലെക്ഷൻ കിട്ടാത്തതിന്റെ വിഷമം മാറ്റാൻ വേണ്ടിയാണ്, അമ്മാവനായ ടാങ് റെന്നിനൊപ്പം കുറച്ച് നാള് ചെന്നു നിൽക്കാൻ മുത്തശ്ശി ഉപദേശിച്ചത്. എന്നാൽപ്പിന്നെ ഒരു വെക്കേഷൻ ആക്കിക്കളയാം എന്ന് കരുതി ലിറ്റിൽ ഫെങ് തായ്‌ലാന്റിലുള്ള അമ്മാവന്റെ അടുക്കലേക്ക് യാത്ര തിരിക്കുകയാണ്. ഫെങ് തായ്‌ലാന്റിൽ കാലുകുത്തിയ നിമിഷം മുതൽ അമ്മാവന്റെ കഷ്ടകാലം സ്റ്റാർട്ട് ആവുകയാണ്. തായ്‌ലാന്റിൽ നടന്ന ഒരു മോഷണവും, കൊലപാതകവും നേരെ ടാങ് റെന്നിന്റെ പിടലിക്ക്. പിന്നെ രാപകൽ നിർത്താതെയുള്ള ഓട്ടമാണ്. കൂട്ടിന് ലിറ്റിൽ ഫെങും.