എം-സോണ്‍ റിലീസ് – 2208
ഭാഷ | മാൻഡരിൻ, ഇംഗ്ലീഷ് |
സംവിധാനം | Muye Wen |
പരിഭാഷ | മുഹമ്മദ് ആസിഫ് |
ജോണർ | കോമഡി, ഡ്രാമ |
ഇന്ത്യൻ തൈലവും മറ്റു സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ് ചെങ് യങ്. തീരെ ലാഭമില്ലാത്ത ആ ബിസിനസ് നടത്തുന്നതിനിടെ, ചൈനയിൽ നിരോധിച്ച അർബുദ രോഗത്തിന്റെ ഇന്ത്യൻ മരുന്നുകൾ അനധികൃതമായി കടത്തുവാൻ ഒരാൾ ആവശ്യപ്പെടുന്നു. അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കാശില്ലാത്തതിനാൽ ചെങ് ആ ദൗത്യം ഏറ്റെടുക്കുന്നു. ഭീമൻ തുകയുള്ള യഥാർത്ഥ മരുന്നിന്റെ അതേ ഫലം തുച്ഛ വിലയുള്ള ഇന്ത്യൻ മരുന്നിന് ലഭിക്കുന്നതിനാൽ സാധാരണക്കാർക്കിടയിൽ അത് ജനകീയമാകുന്നു. അപായം തിരിച്ചറിഞ്ഞ ഔദ്യോഗിക മരുന്ന് കമ്പനി വ്യാജ മരുന്നിനെതിരെ പരാതി നൽകുന്നു. തുടർന്ന് പോലീസ് കേസന്വേഷണം ആരംഭിക്കുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018ൽ പുറത്തിറങ്ങിയ ചൈനീസ് കോമഡി-ഡ്രാമ സിനിമയാണ് ഡൈയിംഗ് ടു സർവൈവ്. ചൈനീസ് വിഖ്യാത നടൻ ക്സു ഷെങ്ങ് (Xu Zheng) ആണ് ചെങ് യങ് ആയി വേഷമിടുന്നത്. വെൻ മുയെ( Wen Muye) യുടെ ആദ്യ സംവിധാന സംരംഭമാണ്. ചൈനീസ് മെഡിക്കൽ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ലു യങ് എന്ന യഥാർത്ഥ അർബുദ രോഗിയുടെ ജീവിതകഥയാണ് ചിത്രം കാണിക്കുന്നത്. ഈ സംഭവത്തിന് ശേഷം വൈദ്യ മേഖലയിൽ ഒരുപാട് പരിഷ്കാരങ്ങൾ വന്നു. ആ വർഷത്തിലെ കാശ് വാരി ചിത്രങ്ങളിലെ മൂന്നാം സ്ഥാനക്കാരനാണ് ഈ സിനിമ.