House of Flying Daggers
ഹൗസ് ഓഫ് ഫ്ലയിങ് ഡാഗേഴ്സ് (2004)

എംസോൺ റിലീസ് – 801

Download

699 Downloads

IMDb

7.5/10

AD 859 ൽ അഴിമതിക്കാരായ താങ് ഭരണകൂടത്തിനെതിരെ, രാജ്യത്ത് പല സംഘടനകളും പിറവിയെടുത്തു. അതിൽ പ്രമുഖർ ” പറക്കും കഠാരകൾ “ആയിരുന്നു. വളരെ വേഗം ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.ഈ സംഘത്തിന്റെ അജ്ഞാതനായ തലവനെ പിടികൂടാനുള്ള നിയോഗം കാവൽത്തുറ അധികാരികളായ, സുഹൃത്തുക്കളായ രണ്ടു പേർക്കായിരുന്നു. പത്തു ദിവസമാണവർക്ക് മുന്നിലുള്ളത്.സംശയാസ്പദമായി പിടിയിലകപ്പെട്ട അന്ധയായ ഒരു നർത്തകി യിലൂടെ ഈ സംഘത്തിലെത്തിച്ചേരാം എന്ന കണക്കുകൂട്ടലിൽ അവർ തന്ത്രങ്ങൾ മെനയുന്നു. അവളേയും കൂട്ടി അവരിലൊരുവൻ യാത്രയാരംഭിക്കുന്നു. തങ്ങൾ മെനഞ്ഞ തന്ത്രങ്ങളല്ല,മറ്റാരോ, എവിടെയോ അജ്ഞാതമായ ഒരിടത്തു നിന്ന് മെനഞ്ഞെടുത്ത തന്ത്രങ്ങളിലൂടെയാണ് കാര്യങ്ങൾ പോവുന്നത് എന്നറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു.