Ju Dou
ജൂ ഡു (1990)
എംസോൺ റിലീസ് – 796
ഭാഷ: | മാൻഡറിൻ |
സംവിധാനം: | Yimou Zhang, Fengliang Yang |
പരിഭാഷ: | അഖില പ്രേമചന്ദ്രൻ |
ജോണർ: | ഡ്രാമ, റൊമാൻസ് |
1920കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ധനികനും പിശുക്കനുമായ പ്രായത്തിൽ മുതിർന്ന ആളെ ജൂ ഡൂ എന്ന പെൺകുട്ടിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളുടെ അനന്തിരവനുമായി അവൾ അടുക്കുന്നു. ചിത്രത്തിൽ സംവിധായകൻ നിറങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. പലപ്പോഴും വികാരങ്ങളും വിചാരങ്ങളും അവരുടെ തുണിമില്ലിലെ നിറപ്പകിട്ടാർന്ന വസ്ത്രങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. 1990ൽ ഇറങ്ങിയ ചിത്രത്തിന് രണ്ടു വർഷത്തോളം ചൈനയിൽ വിലക്കുണ്ടായിരുന്നു. പക്ഷെ വിദേശത്ത് ചിത്രം ഇറങ്ങുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള നോമിനേഷൻ കിട്ടുന്ന ആദ്യ ചൈനീസ് ചിത്രമാണ് ജൂ ഡൂ. ചൈനീസ് സെൻസർ ബോർഡ് അംഗീകരിച്ച തിരക്കഥയാണെങ്കിലും സിനിമ പൂർത്തിയായ ശേഷം കുറച്ചുകാലത്തേക്ക് ചൈനയിൽ ബാൻ ചെയ്യപ്പെട്ടതാണ്.