Lost and Love
ലോസ്റ്റ് ആൻഡ് ലൗ (2015)

എംസോൺ റിലീസ് – 3097

ഭാഷ: മാൻഡറിൻ
സംവിധാനം: Sanyuan Peng
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ഡ്രാമ
Download

3021 Downloads

IMDb

6.4/10

Movie

N/A

യഥാർത്ഥ സംഭവങ്ങളിൽ പ്രചോദനമുൾക്കൊണ്ട് 2015 ൽ Peng Sanyuan ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ലോസ്റ്റ് ആൻഡ് ലൗ.

കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും, ആ കുട്ടികളെ ആർക്കെങ്കിലും കാശിന് വിൽക്കുന്നതും ചൈന എന്ന രാജ്യത്ത് അപൂർവമായ ഒരു കാര്യമല്ല. അങ്ങനെ ആരോ തട്ടിക്കൊണ്ടുപോയ മകനെ 15 വർഷങ്ങളായി ചൈനയിലെ ഓരോ പ്രദേശങ്ങളിലുമായി ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് അന്വേഷിച്ചു നടക്കുകയാണ് Lei Zekuan എന്നയാൾ. മകൻ ഇപ്പോ വളർന്നു തനിക്ക് തിരിച്ചറിയാൻ കഴിയാത്ത ഒരാളായി മാറിയിട്ടുണ്ടെന്ന് അറിയാമെങ്കിലും, പ്രതീക്ഷ കൈവിടാതെ, എന്നെങ്കിലും മകനെ കണ്ടെത്തുമെന്ന പ്രത്യാശയിലാണ് അദ്ദേഹത്തിന്റെ ഓരോ യാത്രയും. അങ്ങനെ ഒരിക്കൽ, യാത്രയ്ക്കിടയിലെ ഒരു അപകടത്തിൽ ബൈക്കിന് കേടുപാടുകൾ സംഭവിക്കുന്നു. ബൈക്ക് റെഡിയാക്കിത്തന്ന mechanic ആയ ചെറുപ്പക്കാരനോട് തന്റെ യാത്രയുടെ ഉദ്ദേശ്യം പറയുന്നു. തന്നെയും പണ്ട് ഇതുപോലെ ആരോ തട്ടിക്കൊണ്ട് പോയി, ഇപ്പോഴത്തെ കുടുംബത്തിന് കൊടുത്തതാണെന്ന് അവൻ അയാളോട് പറയുന്നു. വീടിനടുത്തുള്ള ചങ്ങല പാലവും, ഒരു മുളങ്കൂട്ടവും, അമ്മയുടെ മെടഞ്ഞ നീണ്ട മുടിയുമാണ് അവന് ആകെ ഓർമ്മയുള്ളത്. തുടർന്ന് ഓൺലൈനിൽ കണ്ട ഒരു ചങ്ങല പാലത്തിനടുത്തേക്ക് അവർ രണ്ടുപേരും അവന്റെ കുടുംബത്തെ അന്വേഷിച്ചു യാത്ര തിരിക്കുകയാണ്.