എം-സോണ്‍ റിലീസ് – 2382
ഇറോടിക് ഫെസ്റ്റ് – 12
ഭാഷ | മാൻഡരിൻ |
സംവിധാനം | Ang Lee |
പരിഭാഷ | സായൂജ് പി.എസ് |
ജോണർ | ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് |
ആങ് ലീയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാൻസ് ത്രില്ലറാണ് ‘ലസ്റ്റ്, കോഷൻ’.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോങ്കോങിലെ കുറച്ച് ദേശസ്നേഹികളായ കോളേജ് വിദ്യാർത്ഥികൾ ചേർന്ന് ജപ്പാന്റെ കിങ്കരനായ യീ എന്നയാളെ കൊല്ലാൻ തീരുമാനിക്കുന്നു. അതീവ സുരക്ഷയിലുള്ള യീയെ കൊല്ലാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവർ, അയാളെ വശീകരിക്കാൻ തങ്ങളുടെ കൂട്ടത്തിലുള്ള വോങ് ചിയ ചി എന്ന പെൺകുട്ടിയെ തയ്യാറാക്കി അയക്കുകയും അതൊരു പ്രണയത്തിലേക്ക് നീങ്ങുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
അലീങ് ചാങ് (Eileen Chang) എന്ന ചൈനീസ് എഴുത്തുകാരിയുടെ ഇതേ പേരിൽത്തന്നെ 1979 -ൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ചൈനയിൽ ജീവിച്ചിരുന്ന സെങ് പിംഗ്രു (Zheng Pingru) എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നിന്നും പ്രചോദന ഉൾക്കൊണ്ടുകൊണ്ടാണ് അലീങ് ചാങ് ലസ്റ്റ് കോഷൻ എഴുതിയത്.