എം-സോണ്‍ റിലീസ് – 2073

ചൈനീസ് മിത്തോളജിയിലെ “നേ ഷാ” എന്ന അത്ഭുതബാലന്റെ ത്രസിപ്പിക്കുന്ന കഥയുടെ ആദ്യഭാഗമാണ് ഈ പടം. തന്റെ മൂന്നാം ജന്മദിനത്തിൽ സ്വർഗ്ഗത്തിൽ നിന്നൊരു മിന്നൽപ്പിണർ, തന്നെ തേടിവന്ന് നശിപ്പിക്കുമെന്ന ദൈവശാപവും പേറി നടക്കുന്ന വികൃതിപ്പയ്യൻ നേ ഷായുടെ കഥയാണിത്.
അതിമനോഹരമായ വിഷ്യൽസുകളുടെയും കിടിലൻ ഫൈറ്റ് സീനുകളുടെയും ഒരു മഹാസമ്മേളനമാണ് ഈ സിനിമയിലുടനീളം. ചൈനയിൽ നിന്ന് ഏറ്റവും കൂടുതൽ പണംവാരിയ ആനിമേഷൻ പടമാണിത്. ഫാന്റസി ആക്ഷൻ പ്രേമികൾക്കൊരു വിരുന്നാണ് ഈ പടം.