Raise the Red Lantern
റെയ്സ് ദ റെഡ് ലാന്റേൺ (1991)

എംസോൺ റിലീസ് – 797

നീ ഷെനിൻറെ “ഭാര്യമാരും വെപ്പാട്ടിമാരും” എന്ന നോവലിനെ ആസ്പദമാക്കി 1991ൽ ജാങ് യിമൂ സംവിധാനം ചെയ്ത ചിത്രമാണ് റെയ്‌സ് ദി റെഡ് ലാന്റേൺ. ഒരു ധനികനായ വ്യവസായിയുടെ നാലാം ഭാര്യ അഥവാ വെപ്പാട്ടിയായി വരുന്ന പത്തൊൻപത് വയസ്സുകാരി സോങ്‌ലിയാന്റെ നിഷ്കളങ്കതയിൽ നിന്നും വാശിയിലേക്കും പിന്നീട് ഭ്രാന്തിലേക്കുമുള്ള അധഃപതനത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഓരോ ദിവസവും ഭർത്താവിന്റെ പ്രീതിക്ക് പാത്രമാകുന്ന ഭാര്യക്കാണ് ആ വീട്ടിൽ അന്നത്തെ ദിവസം അധികാരവും. ഇതിനാൽ ഉണ്ടാകുന്ന മത്സരബുദ്ധിയും അസൂയയും ഭാര്യമാരെ ക്രൂരതയിലേക്ക് നയിക്കുമ്പോൾ സോങ്‌ലിയാന് സ്വന്തം മാനസികനിലയാണ് വിലയായി കൊടുക്കേണ്ടി വരുന്നത്. സോങ്‌ലിയനായി യിമുവിന്റെ സ്ഥിരം നായിക ഗോങ് ലി മികച്ച പ്രകടനം വെച്ച ചിത്രത്തിൽ പ്രധാന ആകർഷണം ഇതിന്റെ അസാമാന്യമായ വിഷ്വലുകളാണ്. നിറങ്ങളും സ്റ്റെഡി ഷോട്ടുകളാൽ തീർത്ത വിസ്മയിപ്പിക്കുന്ന ഫ്രെമുകളും മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്ന് തീർച്ചയാണ്. ചൈനീസ് സെൻസർ ബോർഡ് അംഗീകരിച്ച തിരക്കഥയാണെങ്കിലും സിനിമ പൂർത്തിയായ ശേഷം കുറച്ചുകാലത്തേക്ക് ചൈനയിൽ ബാൻ ചെയ്യപ്പെട്ടതാണ്.